കാത്തിരിപ്പിനും പഴിചാരലുകൾക്കും വിരാമം: തുറുവാണം സ്മശാനം ഇന്ന് കൈമാറും.

മൂന്ന് പതിറ്റാണ്ട് നീണ്ടകാത്തിരുപ്പുകൾക്കും ഒന്നരപതിറ്റാണ്ട് കാലത്തെ സമരകോലാഹലങ്ങൾക്കും ഭരണപ്രതിപക്ഷ പഴിചാരലുകൾക്കും അറുതിവരുത്തി പണി പൂർത്തീകരിച്ച് തുറുവാണം സ്മശാനം ഇന്ന് പഞ്ചായത്തിന് കൈമാറും.

ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാറഞ്ചേരിയിലെ തിരഞ്ഞെടുപ്പ് ചർച്ചകളിലെ സ്ഥിരം വിഷയത്തിനാണ് അറുതിയാകുന്നത്.

ഏറെ നാളത്തെ മുറവിളികൾക്ക് ശേഷം അഡ്വ.രോഹിത്ത് മാറഞ്ചേരി ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കേ  2010-2015 ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് തുറുവാണം കുന്നിൽ ആധുനിക സൗകര്യമുള്ള വാതകസ്മശാനം പദ്ധതിക്ക് തുടക്കമിട്ടത്.


കെട്ടിടമുൾപ്പടെ അടിസ്ഥാന നിർമ്മണ സൗകര്യങ്ങൾ ധ്രുത ഗതിയിൽ പൂർത്തീകരിച്ചെങ്കിലും വൈദ്യുത കണക്ഷനും  വെള്ളവും ഇല്ലാതെ 10 വർഷത്തോളം പൂട്ടിയിടേണ്ടിവന്നു


ഇതിനിടെ കൊണ്ടുവന്ന ജനറേറ്ററും പ്രവർത്തന  രഹിതമായി.

ആ ഭരണസമിതികാലഘട്ടം കഴിഞ്ഞ് അടുത്ത ഭരണസമിതിയിൽ പ്രദേശ വാസികൂടി ആയ സമീറ ഇളയേടത്ത് ജില്ലാ പഞ്ചായത്ത് അംഗമായി വന്നു.  ആ അഞ്ച് വർഷവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കേവല വാദ പ്രതിവാദങ്ങൾകപ്പുറം  പദ്ധതിക്ക് യാതൊരു ചലനവും  സംഭവിച്ചില്ല.

ഒടുവിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഏറ്റെവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയവും തുറുവാണത്തെ വൈദ്യതി സ്മാശനമായിരുന്നു.

360 മലയാളം നടത്തിയ വോട്ട് മാമാങ്കം പരിപാടിയുടെ ഭാഗമായി വിവിധ സ്ഥാനാർത്ഥികൾ പങ്കെടുത്ത എല്ലാ ഷോകളിലും ഉന്നയിക്കപ്പെട്ടതും സമയമെടുത്ത് ചർച്ചചെയ്തതും പൊതുജന ആവശ്യമായി ഉയർന്ന് വന്നനതും  ഈ സ്‌മശാനം എത്രയും പെട്ടന്ന് പ്രവർത്തന സജ്ജമാക്കണമെന്നതാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് വോട്ടു മാമാങ്കത്തിൽ എത്തിയ സ്ഥാനാർത്ഥി എ.കെ സുബൈർ മാറഞ്ചേരി ഡിവിഷനിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ  ആദ്യമായി നടപ്പിൽ വരുത്തുന്ന പ്രധാന പദ്ധതി ഈ സ്മശാനം പ്രവർത്തന സജ്ജമാക്കുക എന്നതായിരിക്കുമെന്ന് അന്ന് 360മലയാളത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ആപ്രഖ്യാപനമാണ് ഇന്ന് യാഥാത്യമാകുന്നത്.

സ്മ്ശാനത്തിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവ്വഹിക്കും എ.കെ സുബൈർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു മുഖ്യ അതിഥിയാകും പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേത്ത് വിശിഷ്ടാതിഥിയാകും. 


 ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ്, വാർഡ് മെമ്പർ സംഗീതാ രാജൻ, ബ്ലോക്ക് മെമ്പർ നുറുദ്ധീൻ പോഴത്ത് എന്നിവർ പങ്കെടുക്കും.

#360malayalam #360malayalamlive #latestnews

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് വോട്ടു മാമാങ്കത്തിൽ എത്തിയ സ്ഥാനാർത്ഥി എ.കെ സുബൈർ മാറഞ്ചേരി ഡിവിഷനിൽ നിന്നും ജനപ്രതിനിധിയായി തി...    Read More on: http://360malayalam.com/single-post.php?nid=7457
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് വോട്ടു മാമാങ്കത്തിൽ എത്തിയ സ്ഥാനാർത്ഥി എ.കെ സുബൈർ മാറഞ്ചേരി ഡിവിഷനിൽ നിന്നും ജനപ്രതിനിധിയായി തി...    Read More on: http://360malayalam.com/single-post.php?nid=7457
കാത്തിരിപ്പിനും പഴിചാരലുകൾക്കും വിരാമം: തുറുവാണം സ്മശാനം ഇന്ന് കൈമാറും. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് വോട്ടു മാമാങ്കത്തിൽ എത്തിയ സ്ഥാനാർത്ഥി എ.കെ സുബൈർ മാറഞ്ചേരി ഡിവിഷനിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ ആദ്യമായി നടപ്പിൽ വരുത്തുന്ന പ്രധാന പദ്ധതി ഈ സ്മശാനം പ്രവർത്തന സജ്ജമാക്കുക എന്നതായിരിക്കുമെന്ന് അന്ന് 360മലയാളത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആപ്രഖ്യാപനമാണ് ഇന്ന് യാഥാത്യമാകുന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്