മാറഞ്ചേരി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണക്കോടി - ഒരു കോടി

മാറഞ്ചേരി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണക്കോടി - ഒരു കോടി


സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണ സമ്മാനം ഒരു കോടി രൂപ.


സ്കൂൾ സന്ദർശിച്ച ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഇസ്മയിൽ മൂത്തേടമാണ് പത്രസമ്മേളനത്തിൽ തുക പ്രഖ്യാപിച്ചത്.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ്ററി വരെ നാലായിരത്തോളം വിദ്യാർത്ഥികളും നൂറ്റി അൻപതോളം അധ്യാപകരും ജീവനക്കാരും കേവലം ഒരേക്കർ ഇരുപത്തിയേഴ് സെൻ്റ് സ്ഥലത്താണ് ഏറെ പ്രയാസത്തോടെ കഴിഞ്ഞ് കൂടുന്നത്. ഇത് പരിഹരിക്കാനായി നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതി രൂപീകരിക്കുകയും പൊതുജനങ്ങളിൽ നിന്നും സംഭാവന സമാഹരിച്ച് സ്കൂളിനോട് ചേർന്നുള്ള ഒരേക്കറിലധികം വരുന്ന സ്ഥലം നാൽപത് ലക്ഷം രൂപ അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിക്കുകയും ചെയ്തിരുന്നു.


പദ്ധതിയിലേക്ക് ബഹു. എം.എൽ.എ ശ്രീ.പി.നന്ദകുമാർ ഒരു കോടി രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


വാർത്താ സമ്മേളനത്തിൽ പെരുമ്പടപ്പ് ബേളാക്ക് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഏ.കെ.സുബൈർ, വി.കെ.എം.ഷാഫി , വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജിൽ മുക്കാല, അഡ്വ.കെ.എ.ബക്കർ, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത് എന്നിവരും ഷാനവാസ് വട്ടത്തൂർ, പ്രോജക്ട് കോഡിനേറ്റർ സി.വി.ഇബ്രാഹിം ,പി.ടി.എ.പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ, പ്രിൻസിപ്പൽ സി.എം.രമാദേവി, ഹെഡ്മിസ്ട്രസ് ഏ.കെ. സരസ്വതി, സ്കൂൾ വികസന സമിതി അംഗങ്ങളായ യൂസുഫ് മാസ്റ്റർ,എ.അബ്ദുൽ ലത്തീഫ്, ഐ.പി.അബ്ദുള്ള, റഷീദ് കാഞ്ഞിരമുക്ക്, രാഘവൻ കാക്കോളി, ടി. ജമാലുദ്ദീൻ, കെ.ടി.അബ്ദുൽ ഗനി, അബ്ദുൽ വഹാബ്, ടി.കെ.ഗഫൂർ പി.ടി.എ അംഗങ്ങളായ പ്രസാദ് ചക്കാലക്കൽ, അജിത്, പ്രേമൻ, അധ്യാപകരായ മനോജ്, അജിത ടീച്ചർ, ഫിറോസ്, മുബാറക്, സരിത അലുംനി പ്രതിനിധികളായ ജമാൽ പനമ്പാട്, നസീർ മാസ്റ്റർ, മുഹമ്മദലി കാങ്ങിലയിൽ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണ സമ...    Read More on: http://360malayalam.com/single-post.php?nid=7436
സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണ സമ...    Read More on: http://360malayalam.com/single-post.php?nid=7436
മാറഞ്ചേരി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണക്കോടി - ഒരു കോടി സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ ഓണ സമ്മാനം ഒരു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്