പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ

നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ   ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിജയലക്ഷ്മി നഗറിൽ (പാലപ്പെട്ടി മെഹ്ഫിൽ ഓഡിറ്റോറിയം) നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ഇന്ദിര പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ സ്വാഗതം പറഞ്ഞു. ബിന്ദു സിദ്ധാർത്ഥൻ, ധന്യ പതിയാരത്ത്, ബിനീഷ മുസ്തഫ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷൈലജ മണികണ്ഠൻ അനുശോചന പ്രമേയവും ഷീന സുദേശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ ജി നരേന്ദ്രൻ, എം സുനിൽ എന്നിവർ സംസാരിച്ചു. 

ഭാരവാഹികളായി ബിന്ദു സിദ്ധാർത്ഥൻ (പ്രസിഡൻ്റ്), ഷൈലജ മണികണ്ഠൻ, കെ പി ശ്യാമള(വൈസ് പ്രസിഡൻ്റ്), ധന്യ പതിയാരത്ത്( സെക്രട്ടറി), സിനി രാജു, എം കെ ഫൗസിയ(ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

തിങ്കൾ വൈകീട്ട് 3.30ന്  മഹിളകളുടെ പ്രകടനം പാലപ്പെട്ടി സെൻ്ററിൽ നിന്നാരംഭിച്ച് സമ്മേളന നഗിരിയായ ജോസഫൈൻ നഗറിൽ സമാപിക്കും തുടർന്ന് നടക്കുന്ന പൊതുയോഗം മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി വി ടി സോഫിയ ഉദ്ഘാടനം ചെയ്യും.

#360malayalam #360malayalamlive #latestnews

നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്...    Read More on: http://360malayalam.com/single-post.php?nid=7422
നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്...    Read More on: http://360malayalam.com/single-post.php?nid=7422
പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിജയലക്ഷ്മി നഗറിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്