മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു.

മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു.

മാറഞ്ചേരി: വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നൂതന ആശയങ്ങളുമായി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രസന്റ് വിമൺസ് അക്കാദമി 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാലികമായ ഇടപെടലുകൾ നടത്താൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവർത്തിച്ചു വരുന്നത്.

പ്ലസ് വൺ ഡിഗ്രി ക്ലാസുകളാണ് ഓഗസ്റ്റ് 25 വ്യാഴാഴ്ച്ച ആരംഭം കുറിച്ചത്. കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം എസ്.വൈ.എ സ് മലപ്പുറം വെസ്റ്റ്ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പയ്യപ്പുള്ളി അബ്ദുൽ ഗഫൂർ സാഹിബിന്റെ അധ്യക്ഷതയിൽ വെളിയങ്കോട് ഖാളി ഹംസ സഖാഫി മുഖ്യ പ്രഭാഷണം നടത്തി .പുതിയ കാലത്ത് വിദ്യാത്ഥികളിൽ നിക്ഷിപ്തമാവേണ്ട ദൗത്യത്തെ കുറിച്ച് കൃത്യമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു .


ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ  പ്രിൻസിപ്പൾ മുസ്തഫ എ എം, , വിമൻസ് അക്കാദമി പ്രിൻസിപ്പാൾ പി ടി ശുക്കൂർ അബ്ദുല്ല, എസ് വൈ .എസ് മാറഞ്ചേരി  

സർക്കിൾ പ്രസിഡണ്ട് സുബൈർ ബാഖവി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഷക്കീർ പൂളക്കൽ,അശ്റഫ് വെള്ളൂർ, അബ്ദുൽ ഹകീം തറയിൽ , ശറഫുദ്ധീൻ നീറ്റിക്കൽ , റസാഖ് കോടഞ്ചേരി, ശൗക്കത്തലി നിസാമി സിറാജുദ്ദീൻ ബുഖാരി എന്നിവർ സന്നിഹിതരായിരുന്നു .


എൻവിഷൻ മാറഞ്ചേരിയും ക്രസന്റ് വിമൺസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ ക്വിസ് മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു .


 വനിതാ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വരുന്ന ക്രസന്റ് വിമൻസ് അക്കാദമിയിൽ നിലവിൽ പ്ലസ് വൺ , പ്ലസ് ടു, ഡിഗ്രി ( ബി എ, ഇംഗ്ലീഷ് , B.Com) എന്നിവക്കൊപ്പം ധാർമിക വിദ്യാഭ്യാസം കൂടി  നൽകി വരുന്നു. വരും കാലങ്ങളിൽ പൂർണ്ണ സജ്ജമായ വിമൻസ് ക്ലോളേജ് എന്ന ലക്ഷ്യവുമായി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് .

വിദ്യാർത്ഥികൾക്കൊപ്പം കുടുംബിനികൾക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തിലുള്ള വിവിധ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള വിപുലമായ സംവിധാനങ്ങൾ അക്കാദമി ഒരുക്കുന്നുണ്ട് .അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 9995411011 എന്ന നമ്പറിൽ ബന്ധപ്പെടുക

#360malayalam #360malayalamlive #latestnews

വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നൂതന ആശയങ്ങളുമായി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രസന്റ് വിമൺസ് അക്കാദമി 2022-23 ...    Read More on: http://360malayalam.com/single-post.php?nid=7406
വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നൂതന ആശയങ്ങളുമായി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രസന്റ് വിമൺസ് അക്കാദമി 2022-23 ...    Read More on: http://360malayalam.com/single-post.php?nid=7406
മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നൂതന ആശയങ്ങളുമായി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രസന്റ് വിമൺസ് അക്കാദമി 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്