പൗരാവകാശ സംരക്ഷണ സമിതി നിലവിൽ വന്നു.

പൗരാവകാശ സംരക്ഷണ സമിതി നിലവിൽ വന്നു.

അഴിമതി നന്നായി നടത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജസ്റ്റിസ് കെമാൽ പാഷ

മാറഞ്ചേരി: ഭരണ  വർഗവും ഉദ്യോഗസ്ഥ വിഭാഗവും നടത്തുന്ന അഴിമതികൾ പുറത്ത് വരാതിരിക്കാനും അതിനെതിരിൽ ശബ്ദമുയരാതിരിക്കാനും സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു. ഭിന്നിപ്പിച്ച് കഴിഞ്ഞാൽ പൊതുവായ ഒരു കൂട്ടായ്മ വരികയില്ല. അതാണ് ഇവർക്ക് തണലാകുന്നത്.


പരസ്പരം പുലർത്തുന്ന പൊതുവായ സാമൂഹ്യ ബോധമുണ്ടെങ്കിൽ സാമൂഹ്യനീതിക്കായ് നമുക്ക് പ്രവർത്തിക്കാൻ പറ്റും. നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്ന കൂട്ടായ്മകൾ നാട്ടിലു നീളം വളർന്ന് വരണം . 100 രൂപ വാങ്ങുന്നവനെ ശിക്ഷിക്കുന്ന സംവിധാനം 100 കോടി വാങ്ങുന്നവനെ വെറുതെ വിടുന്നു. ഈ അവസ്ഥ മാറുന്നതിന്ന് ജനങ്ങൾ ബോധവാന്മാരാകണം. അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങളിൽ ഉണ്ടാക്കണം. സർക്കാർ ഓഫീസുകളിൽ നിന്ന് നമുക്ക് ലഭിക്കുന്നത് സേവനമല്ല. അവകാശമാണ്. ഓരോ തടസ്സങ്ങൾ ഉണ്ടാക്കി ഇത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കാൻ ജനകീയ കൂട്ടായ്മകൾ രംഗത്ത് വരണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

മാറഞ്ചേരിയിൽ പുതുതായി രൂപം കൊണ്ട പൗരാവകാശ സംരക്ഷണ സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമിതി പ്രസിഡന്റ് അഡ്വ.എം.എ.എം.റഫീഖ് അധ്യക്ഷത വഹിച്ചു. സമിതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രഷറർ എം.ടി. നജീബ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫ. ചന്ദ്രാഹസൻ , കെ.സ്.ഇ.ബി. അസി.എഞ്ചിനീയർ സി. നൂർഷ എന്നിവർ പ്രസംഗിച്ചു. ധന്യ അജിത് കുമാർ അവതരണ ഗാനം നടത്തി. വൈസ്.പ്രസിഡന്റ് അഡ്വ.പി.എൻ . സുജീർ സ്വാഗതവും അഡ്വ.കെ.എ ബക്കർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

അഴിമതി നന്നായി നടത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജസ്റ്റിസ് കെമാൽ പാഷ ഭരണ വർഗവും ഉദ്യോഗസ്ഥ വിഭാഗവും നടത്തുന്ന അഴിമതികൾ പുറത്...    Read More on: http://360malayalam.com/single-post.php?nid=7350
അഴിമതി നന്നായി നടത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജസ്റ്റിസ് കെമാൽ പാഷ ഭരണ വർഗവും ഉദ്യോഗസ്ഥ വിഭാഗവും നടത്തുന്ന അഴിമതികൾ പുറത്...    Read More on: http://360malayalam.com/single-post.php?nid=7350
പൗരാവകാശ സംരക്ഷണ സമിതി നിലവിൽ വന്നു. അഴിമതി നന്നായി നടത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജസ്റ്റിസ് കെമാൽ പാഷ ഭരണ വർഗവും ഉദ്യോഗസ്ഥ വിഭാഗവും നടത്തുന്ന അഴിമതികൾ പുറത്ത് വരാതിരിക്കാനും അതിനെതിരിൽ ശബ്ദമുയരാതിരിക്കാനും സമൂഹത്തെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്