മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി

മാറഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. മാറഞ്ചേരിയിൽ നിന്ന് വെളിയംകോട്ടേക്കും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. ഇതുവഴി പോകുന്ന നിരവധി യാത്രക്കാർ ദുരിതത്തിലാണ് മുൻ എം എൽ എ ശ്രീരാമകൃഷ്ണൻ റോഡ് നിർമ്മാണത്തിന് ഇരുപത് ലക്ഷം രുപ അനുവദിച്ചു എന്ന് പറഞ്ഞ് പ്രചരണം നടത്തിയിരുന്നു . ജില്ലാ പഞ്ചായത്ത് തുക വകയിരുത്താത്ത കാരണം പറഞ്ഞ്  മാറഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയും ജനങ്ങളെ നട്ടം തിരിക്കുകയാണ് എത്രയും പെട്ടന്ന് റോഡിൻ്റെ വർക്ക് പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യോഗത്തിൽ പറഞ്ഞു.

 പ്രതിഷേധ മാർച്ച് യു ഡി എഫ് ചെയർമാൻ പി. ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം എ.എം രോഹിത് മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ വടമുക്ക്, ആസാദ് ഇളയേടത്ത്, നൂർദ്ധീൻ, ഷിജിൽ, അബ്ദുൾ ഗഫൂർ, അഷറഫ് കരുവടി, നസീർ മാസ്റ്റർ ,ശ്രീജിത്ത്, ടി. മാധവൻ, ശ്യാം പറയിരിക്കൽ, അബ്ദുറഹിമാൻ പാലക്കൽ, എം.ടി.ഉബൈദ് ,സംഗീത രാജൻ, സുലൈഖ റസാഖ്, ഗിരിഷ് ,മജീദ് ഇല്ലത്തേൽ ,ജാസ്മിൻ സത്താർ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ഹിളർ കഞ്ഞിമുക്ക് അദ്ധ്യക്ഷത വഹിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=7347
മാറഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=7347
മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി മാറഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. മാറഞ്ചേരിയിൽ നിന്ന് വെളിയംകോട്ടേക്കും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. ഇതുവഴി പോകുന്ന നിരവധി യാത്രക്കാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്