12-ാം വാർഡ് ഗ്രാമ സഭയും SSLC / PLUS TWO വിജയികളെ ആദരിക്കൽ ചടങ്ങും നടന്നു.

മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും SSLC പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച വിദ്യാർർത്ഥികളെ ആദരിക്കൽ ചടങ്ങും അല്ലിപ്പറമ്പ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു.


 അംഗണവാടി ടീച്ചർ ഷീബ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ മെഹറലി കടവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ഷെമീറ ഇളയേടത്ത്  ഉദ്ഘാടനം ചെയ്തു. 12-ാം വാർഡിലെ സമഗ്ര വികസനത്തിനും വേണ്ടിയുള്ള ചർച്ചകളും ലൈഫ് മിഷൻ പദ്ധതിയിൽ വാർഡിൽ നിന്ന് ഉൾപ്പെട്ടവരുടെ പേരു വിവരങ്ങളും പദ്ധതിയിൽ ഉൾപ്പെടാതെ പോയ വ്യക്തികളുടെ വിവരങ്ങളും കാരണങ്ങളും വിശദമായി ചർച്ച നടന്നു. ലൈഫ്‌മിഷന്റ വാർഡിലെ കരട് ലിസ്റ്റ് ഗ്രാമ സഭ അംഗീകരിച്ചു.

വാർഡിൽ നിന്നും SSLC / PLUS TWO പരീക്ഷയിൽ വിജയിച്ച നൂറോളം കുട്ടികളെ ചടങ്ങിൽ മൊമെന്റൊ നൽകി പഞ്ചായത്ത് പ്രസിഡണ്ടും വാർഡു മെമ്പറും ചേർന്ന് അഭിനന്ദിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും SSLC പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച വിദ്യാർർത്ഥികളെ ആദരിക്കൽ ചടങ്ങും അല്ലിപ്പറമ്പ് മുനീറു...    Read More on: http://360malayalam.com/single-post.php?nid=7341
മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും SSLC പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച വിദ്യാർർത്ഥികളെ ആദരിക്കൽ ചടങ്ങും അല്ലിപ്പറമ്പ് മുനീറു...    Read More on: http://360malayalam.com/single-post.php?nid=7341
12-ാം വാർഡ് ഗ്രാമ സഭയും SSLC / PLUS TWO വിജയികളെ ആദരിക്കൽ ചടങ്ങും നടന്നു. മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും SSLC പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച വിദ്യാർർത്ഥികളെ ആദരിക്കൽ ചടങ്ങും അല്ലിപ്പറമ്പ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്