സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ശുചീകരിച്ചു

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനം ഓഗസ്റ്റ് 13, 14 പുതിയിരുത്തിയിൽ നടക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ ശുചീകരിച്ചു. പരിപാടി സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ ഉദ്ഘാടനം നിർവഹിച്ചു

എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.  എം. മാജിദ്, വിപീഷ് കല്ലൂർമ്മ, അമീൻ, ഹരിജിത്ത്, ഷെഫീക്ക്, ഷെഫീന , അജയൻ തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി. സമ്മേളനത്തിന്റെ ഭാഗമായി വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഒരു പാട് അനുബന്ധ പരിപാടികൾ നടന്നു വരുന്നു. ജൂലായ് 25 ന് എരമംഗലത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലായ് 26 ന് ചങ്ങരംകുളത്ത് കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഷീക സെമിനാർ സംഘടിപ്പിച്ചു. 

ജൂലായ് 30 ന് മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽസെമിനാർ സംഘടിപ്പിച്ചു.  ഓഗസ്റ്റ് 7 ന് യുവ കലാ സാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് സാംസ്ക്കാര സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 8 ന് എ.ഐ.ടി.യു സി പൊന്നാനിമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കലാ കായിക മത്സരവും, കൂട്ട ഓട്ടവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്

#360malayalam #360malayalamlive #latestnews

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനം ഓഗസ്റ്റ് 13, 14 പുതിയിരുത്തിയിൽ നടക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേത...    Read More on: http://360malayalam.com/single-post.php?nid=7336
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനം ഓഗസ്റ്റ് 13, 14 പുതിയിരുത്തിയിൽ നടക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേത...    Read More on: http://360malayalam.com/single-post.php?nid=7336
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ശുചീകരിച്ചു സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനം ഓഗസ്റ്റ് 13, 14 പുതിയിരുത്തിയിൽ നടക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ ശുചീകരിച്ചു. പരിപാടി സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്