‘ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍’:തുണി സഞ്ചി അടക്കം 14 ഇനങ്ങൾ

സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്


ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10-ന് ശേഷം റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുക. 445 കോടി ചെലവാണ് ഇതിനായി കണക്ക് കൂട്ടുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് നീക്കം.കൂടാതെ ആഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും.


സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ 1 മുതല്‍ 8 വരെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പച്ചക്കറിയും ലഭ്യമാക്കും. ഓണം വിപണയില്‍ സപ്ലൈക്കോ ഇടപെടല്‍ ഇത്തവണ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി....    Read More on: http://360malayalam.com/single-post.php?nid=7305
ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി....    Read More on: http://360malayalam.com/single-post.php?nid=7305
‘ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍’:തുണി സഞ്ചി അടക്കം 14 ഇനങ്ങൾ ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്