"അമ്മ അറിയാൻ " പരിശീലന പരിപാടി നടന്നു

മാറഞ്ചേരി: "മാസത്തിലൊരതിഥി " എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നല്ലപാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവത്കരണത്തിനായി കൈറ്റ് മലപ്പുറം ആവിഷ്കരിച്ച "അമ്മ അറിയാൻ " രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി മാറഞ്ചേരി പരിച്ചകം എ എം എൽ പി.സ്കൂളിൽ നടന്നു.

പി.ടി.എ വൈ .പ്രസിഡണ്ട് സി. നദീറ ഉത്ഘാടനം ചെയ്തു.

എം.ടി.എ പ്രസിഡണ്ട് സബീന കെ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകനും സ്കൂൾ ഐ.ടി. കോർഡിനേറ്ററുമായ ശ്രീകാന്ത് വി കെ സ്വാഗതമാശംസിച്ച് ആ മുഖാവതരണം നടത്തി.


മാറഞ്ചേരി ജി.എച്ച്.എസ് എസിലെ ലിറ്റിൽ കൈറ്റ്സ്

അംഗങ്ങളായ ശിവാനി, യുംന ഷെറിൻ, ഫാത്തിമ ജിൻസ എന്നീ വിദ്യാർത്ഥികൾ ലിറ്റിൽ കെറ്റ്സ് മിസ്ട്രസ്സ് ഐ.സുമിയുടെ നേതൃത്വത്തിൽ ക്ലാസ് നയിച്ചു.


ഇൻ്റർനെറ്റിലെ ചതിക്കുഴികളെക്കുറിച്ചും അതിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുന്നതിനും മൊബെൽ ഫോൺ അടിമത്വത്തിൽ നിന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്റ്റാഫ് സെക്രട്ടറി ശിവജ.ടി.ബി നന്ദി പറഞ്ഞു.

മാജിസ എം അലി, നിമ്മി, സനിത, ശോഭന എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

കൈറ്റ് മലപ്പുറം ആവിഷ്കരിച്ച "അമ്മ അറിയാൻ " രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി മാറഞ്ചേരി പരിച്ചകം എ എം എൽ പി.സ്കൂളിൽ നടന്നു....    Read More on: http://360malayalam.com/single-post.php?nid=7300
കൈറ്റ് മലപ്പുറം ആവിഷ്കരിച്ച "അമ്മ അറിയാൻ " രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി മാറഞ്ചേരി പരിച്ചകം എ എം എൽ പി.സ്കൂളിൽ നടന്നു....    Read More on: http://360malayalam.com/single-post.php?nid=7300
"അമ്മ അറിയാൻ " പരിശീലന പരിപാടി നടന്നു കൈറ്റ് മലപ്പുറം ആവിഷ്കരിച്ച "അമ്മ അറിയാൻ " രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി മാറഞ്ചേരി പരിച്ചകം എ എം എൽ പി.സ്കൂളിൽ നടന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്