''തഫ്ഹീമുത്തഫ്ഹീം'' ശിൽപശാല നടത്തി

വെളിയങ്കോട് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ തഫ്ഹീമുത്തഫ്ഹീം പ്രത്യേക ശിൽപശാല നടത്തി. പാലപ്പെട്ടി നോർത്ത് ഹിദായത്തുൽ ഇസ് ലാം മദ്റസയിൽ നടന്ന പരിപാടിയിൽ 17 മദ്റസകളിലെ അധ്യാപകർ പങ്കെടുത്തു.


മദ്റസയിലെ പ്രാഥമിക പഠനം ഫലപ്രദവും രസകരവുമാക്കുന്നതിനുള്ള തന്ത്രങ്ങൾ വിശദീകരിച്ചു. സമസ്ത മുദരിബ് നാഫിഅ' ഹുദവി തലക്കടത്തൂർ നേതൃത്വം നൽകി. റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഇർശാദ് ജമലുല്ലൈലി അസ്ലമി അധ്യക്ഷനായി.


റൈഞ്ച് വൈസ്പ്രസിഡൻ്റ് കെ മുബാറക് അശ്റഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് സെക്രട്ടറി പി.എം ആമിർ മൗലവി സ്വാഗതവും എം ഇബ്രാഹിം ഫൈസി നന്ദിയും പറഞ്ഞു.


മാനേജ്മെൻ്റ് പ്രതിനിധികളായ എ.എം അലി മൗലവി, ഫാറൂഖ് വെളിയങ്കോട്, പൊറ്റാടി ഹംസു, റൈഞ്ച് വൈസ് പ്രസിഡൻ്റ് നൗശാദ് അശ്റഫി, അബ്ദുൽ അസീസ് ഫൈസി, റഫീഖ് മൗലവി, സിദ്ദീഖ് അൻവരി, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=7291
...    Read More on: http://360malayalam.com/single-post.php?nid=7291
''തഫ്ഹീമുത്തഫ്ഹീം'' ശിൽപശാല നടത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്