സി പി ഐ എം പ്രചരണ ജാഥ തുടങ്ങി

കേരള സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനും ആർ എസ് എസ് - യു ഡി എഫ് സമരാഭാസത്തിന്  എതിരായും സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സി പി എം പൊന്നാനി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥ തുടങ്ങി.ജില്ലാ സെക്രട്ടറിയേറ്റംഗം വി പി സക്കറിയ ക്യാപ്പറ്റനും, ജില്ലാ കമ്മറ്റിയംഗം അഡ്വ.ഇ സിന്ധു വൈസ് ക്യാപ്റ്റനും ഏരിയാ സെൻ്റർ അംഗം സി പി മുഹമ്മദ് കുഞ്ഞി മാനേജറുമായ ജാഥ പുത്തൻപള്ളിയിൽ നിന്നാണ് തുടങ്ങിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം  പി കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു. 

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ടി എം സിദ്ധീഖ്,സുരേഷ് കാക്കനാത്ത്,എൻ.സിറാജുദ്ദീൻ ,തേജസ് കെ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.എരമംഗലം,പുതിയിരുത്തി,വെളിയങ്കോട് എന്നിവടങ്ങളിലാണ് ആദ്യ ദിന സ്വീകരണങ്ങൾ നടന്നത്.ബുധനാഴ്ച മാറഞ്ചേരി,കാഞ്ഞിരമുക്ക്,പുഴമ്പ്രം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലും വ്യാഴാഴ്ച ചന്തപ്പടി, കൊല്ലൻ പടി ,ബസ്റ്റാൻ്റ് എന്നിവിടങ്ങളിലെ സ്വീകരണ പൊതുയോഗങ്ങൾക്കു ശേഷം പുതുപൊന്നാനിയിൽ സമാപിക്കും.

#360malayalam #360malayalamlive #latestnews

കേരള സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനും ആർ എസ് എസ് - യു ഡി എഫ് സമരാഭാസത്തിന് എതിരായും സ...    Read More on: http://360malayalam.com/single-post.php?nid=7288
കേരള സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനും ആർ എസ് എസ് - യു ഡി എഫ് സമരാഭാസത്തിന് എതിരായും സ...    Read More on: http://360malayalam.com/single-post.php?nid=7288
സി പി ഐ എം പ്രചരണ ജാഥ തുടങ്ങി കേരള സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനും ആർ എസ് എസ് - യു ഡി എഫ് സമരാഭാസത്തിന് എതിരായും സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സി പി എം പൊന്നാനി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥ തുടങ്ങി.ജില്ലാ സെക്രട്ടറിയേറ്റംഗം വി പി സക്കറിയ ക്യാപ്പറ്റനും, ജില്ലാ കമ്മറ്റിയംഗം അഡ്വ.ഇ സിന്ധു വൈസ് ക്യാപ്റ്റനും ഏരിയാ സെൻ്റർ അംഗം സി പി മുഹമ്മദ് കുഞ്ഞി മാനേജറുമായ ജാഥ പുത്തൻപള്ളിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്