വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടനം ചെയ്‌തു

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടനം ചെയ്‌തു 


പുതുപൊന്നാനി: വിദ്യാർഥികളിലെ കലാ, സാഹിത്യ മേഖലയിലെ കഴിവുകളെ വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ തുടങ്ങി. വിദ്യാരംഗം കലാസാഹിത്യ വേദി മാപ്പിളപ്പാട്ട് ഗായകൻ ഷിഹാബ് പാലപ്പെട്ടി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥി മിഥിലാജ് അധ്യക്ഷത വഹിച്ചു. സ്‌കൂളിന് പുതുതായി തയ്യാറാക്കിയ ലോഗോ വാർഡ് കൗൺസിലർ എ. ബാത്തിഷ പ്രകാശനം ചെയ്‌തു. സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ലോഗോ ഡിസൈൻ ചെയ്‌ത എൻ.വി. ശുഹൈബിന് ഉപഹാരം കൈമാറി. സീനിയർ അധ്യാപകൻ ധനദാസ്, വിദ്യാരംഗം കൺവീനർ ശില്പ, വിദ്യാർഥി നിബ്രാസുൽഹഖ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.


ഫോട്ടോ :  - പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ ലോഗോ വാർഡ് കൗൺസിലർ എ. ബാത്തിഷ പ്രകാശനം ചെയ്യുന്നു.

#360malayalam #360malayalamlive #latestnews

വിദ്യാർഥികളിലെ കലാ, സാഹിത്യ മേഖലയിലെ കഴിവുകളെ വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ...    Read More on: http://360malayalam.com/single-post.php?nid=7236
വിദ്യാർഥികളിലെ കലാ, സാഹിത്യ മേഖലയിലെ കഴിവുകളെ വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ...    Read More on: http://360malayalam.com/single-post.php?nid=7236
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടനം ചെയ്‌തു വിദ്യാർഥികളിലെ കലാ, സാഹിത്യ മേഖലയിലെ കഴിവുകളെ വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്