മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി: വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് ബലി പെരുന്നാൽ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച കാലത്ത് 8 മണിക്ക് നടക്കുന്ന ഈദ് നമസ്കാരത്തിന് പി. അബ്ദുല്ലത്തീഫ് സുല്ലമി നേതൃത്വം നൽകും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ബദൽ സംവിധാനം ഒരുക്കും. വുളു ചെയ്ത് മുസല്ലയുമായി 8 മണിക്ക് മുമ്പ് തന്നെ എല്ലാ വിശ്വാസികളും ഈദ് ഗാഹിൽ എത്തേണ്ടതാണ്.

ഒരുമയുടെ പ്രവർത്തനം കൂടുതൽ സാമൂഹ്യ-സേവന-വിദ്യാഭ്യാസ മേഖളിലേക്ക് വ്യാപിക്കുന്നതിന് കർമ്മ പദ്ധതികൾ ആ വിഷകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അതിന്റെ ഭാഗമായി SSLC, +2 പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസ്സ് നടത്തിയിരുന്നു.മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി വിഭവ സമാഹരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഉദ്ഘാടനം ഈദ് ഗാഹിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ ഇ.എം.മുഹമ്മദ്, കൺവീനർ എ. അബ്ദുൾ ലത്തീഫ്, വി.സക്കീർ ഹുസൈൻ, ചിറ്റാറയിൽ കുഞ്ഞു എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ്...    Read More on: http://360malayalam.com/single-post.php?nid=7234
വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ്...    Read More on: http://360malayalam.com/single-post.php?nid=7234
മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്