കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തിയെന്ന് - മന്ത്രി

കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തി നിർമ്മിക്കാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.ഇതുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടർക്ക് കത്ത് നൽകാനും തീരുമാനം. 

കടലാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തിരൂർ ആർ.ഡി.ഒ പി.സുരേഷിൻ്റെ അധ്യക്ഷതയിൽ പൊന്നാനി താലൂക്ക് ഓഫീസിൽ യോഗം ചേർന്നത്. ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസൽ പ്രകാരമുള്ള കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കാനും, കടലാക്രമണം കൂടുതലായി ബാധിക്കുന്ന മേഖലകളായ പൊന്നാനി എം.ഇ.എസ് കോളേജിന് പിൻവശം, ഹിളർപളളി, മുറിഞ്ഞഴി  മേഖലയിൽ അടിയന്തിരമായി കല്ലിടാനും യോഗത്തിൽ നിർദ്ദേശമുയർന്നു.കടൽ ഭിത്തിയില്ലാത്ത  മേഖലകളിൽ  കൂടുതൽ നാശനഷ്ടം സംഭവിക്കുന്ന പശ്ചാത്തലത്തിൽ ഈ ഭാഗങ്ങൾക്ക്  മുൻഗണന നൽകണമെന്നും ആവശ്യമുയർന്നു. കടൽഭിത്തി നിർമ്മാണത്തിന് ജില്ലാ ദുരന്തനിവാരണ സമിതിയുടെ ഫണ്ട് ലഭിക്കുന്നതിന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് സാധ്യതകൾ തേടാനും യോഗത്തിൽ നിർദ്ദേശമുയർന്നു. ആർ.ഡി.ഒയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ബീന, ഇറിഗേഷൻ എ.ഇ സുരേഷ്, പൊന്നാനി തഹസിൽദാർ ജയപ്രകാശ് ,കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . അതേ സമയം പൊന്നാനിയിലെ രൂക്ഷമായ കടലാക്രമണം സംബന്ധിച്ച് പി. നന്ദകുമാർ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനിയിലെ കടലോര മേഖലയിലെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ

കാണുന്നുവെന്നും ശാശ്വതമായ പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും  മന്ത്രി എം.എൽ.എ ക്ക് നൽകിയ മറുപടി കത്തിലൂടെ അറിയിച്ചു

#360malayalam #360malayalamlive #latestnews

കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തി നിർമ്മിക്കാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.ഇതുമായി ബന്ധപ്പ...    Read More on: http://360malayalam.com/single-post.php?nid=7233
കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തി നിർമ്മിക്കാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.ഇതുമായി ബന്ധപ്പ...    Read More on: http://360malayalam.com/single-post.php?nid=7233
കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തിയെന്ന് - മന്ത്രി കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി കടൽഭിത്തി നിർമ്മിക്കാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാനും തീരുമാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്