തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം : ഇ. ടി

തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം  : ഇ. ടി


കടൽ ക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതത്തിലായ തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്‌ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു.


കടൽ ക്ഷോഭം രൂക്ഷമായ പൊന്നാനിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു എം. പി.  ഇതുമായി ബന്ധപ്പെട്ട് റവന്യു, ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗം  വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.


പൊന്നാനി താലൂക്കിലെ പാലപ്പെട്ടി മുതൽ പൊന്നാനി വരെയുള്ള തീര പ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്. ഇരുപത്തിഎട്ടോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഏഴോളം വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. വെള്ളകെട്ടും രൂക്ഷമാണ്, ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കിന്നതിനും പ്രകൃതി ക്ഷോഭങ്ങളിൽ വീട് നഷ്ടപെട്ടവർക്കായി ഏർപ്പെടുത്തിയ പുനർഗേഹം പദ്ധതി വഴി  ലഭിച്ച വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും  അത്‌ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർക്ക് നിർദേശം നൽകി. വൈദ്യുതി സംബന്ധമായ  പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. 


പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞയി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, അബു ഹുറൈറ പള്ളി പരിസരം, ഹിളർ പള്ളി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ നഗർ തുടങ്ങിയ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.


ജില്ലയിൽ പാലപ്പെട്ടി മുതൽ പരപ്പനങ്ങാടി വരെയുള്ള തീര മേഖലകൾ എല്ലാം തന്നെ കടലാക്രമണ ഭീഷണിയിലാണ്. 


കടലക്രമണങ്ങളെ നേരിടുന്നതിന് സ്ഥിരം സംവിധാനം എന്ന നിലക്ക് കടൽ ഭിത്തി നിർമാണം എന്നത് ഇപ്പോഴും പാതി വഴിയിലാണ്. കടലാക്രമണം രൂക്ഷമാകുന്ന സമയങ്ങളിൽ ദുരന്ത നിവാരണ വകുപ്പിൽ നിന്നും ലഭിക്കുന്ന തുക നാമമാത്രമാണ്. 


കടൽ ഭിത്തി നിർമാണത്തിനുള്ള പ്രൊപോസലുകൾ പലതിനും അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യം പല തവണ കേന്ദ്ര,  സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ട് വന്നതാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു എന്നാൽ കേന്ദ്ര സർക്കാറിന് ഇത്തരം പദ്ധതികൾക്ക് നേരിട്ട് ഫണ്ട്‌ അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടെന്നും കടൽഭിത്തി നിർമാണവും അതിന്റെ നിർവഹണവും  സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരുന്നെതെന്നുമുള്ള മറുപടിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റിൽ നിന്നും ലഭിച്ചതെന്നും എം പി പറഞ്ഞു. എന്നിരുന്നാലും ഇത്തരം കാര്യങ്ങളിലുള്ള സാങ്കേതിക തടസങ്ങൾ നീക്കി പരിഹാരം കാണുന്നതിനുള്ള വേണ്ട ഇടപെടൽ നടത്തും. തുടർച്ചയായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളിലും മറ്റും ഏറെ ദുരിതത്തിലായ തീരദേശ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഇ. ടി പറഞ്ഞു. 


എ എം രോഹിത്, വി വി ഹമീദ്, വി പി ഹുസൈൻ കോയ തങ്ങൾ, 

കുഞ്ഞുമുഹമ്മദ് കടവനാട്, ഷബീർ ബിയ്യം, എൻ ഫസലുറഹ്മാൻ, ഫർഹാൻ ബിയ്യം, ലത്തീഫ് പൊന്നാനി, മുസ്തഫ വടമുക്ക്, റഹിം ഹാജി കുഞ്ഞുമോൻ ഹാജി,ഖാദർ ആനക്കാരൻ, സി അബ്ദുള്ള, എ യു ശറഫുദ്ധീൻ എന്നിവർ അനുഗമിച്ചു

#360malayalam #360malayalamlive #latestnews

കടൽ ക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതത്തിലായ തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്‌ മുസ്ലിം ലീഗ് ദേശീയ ഓർഗ...    Read More on: http://360malayalam.com/single-post.php?nid=7231
കടൽ ക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതത്തിലായ തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്‌ മുസ്ലിം ലീഗ് ദേശീയ ഓർഗ...    Read More on: http://360malayalam.com/single-post.php?nid=7231
തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം : ഇ. ടി കടൽ ക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതത്തിലായ തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്‌ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്