ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി നാട്ടുകാരുടെ പരാതി

അഴിമതി നടന്നതായി പരാതി

പെരുമ്പടപ്പ്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി നാട്ടുകാരുടെ പരാതി. ഏറെ  കൊട്ടി ഘോഷിച്ച പദ്ധതി കഴിഞ്ഞ ദിവസം പൊന്നാനി എം എൽ എ, പി നന്ദ കുമാറാണ് ഉദ്ഘാടനം ചെയ്തത്.. രണ്ട് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ  അഞ്ച് ലക്ഷം ചിലവഴിച്ച് വന്ദേരി സ്കൂൾ ഗ്രൗണ്ടിൽ 14 എക്‌സൈസ് ഉപകരണങ്ങൾ സ്ഥാപിച്ചത്  എന്നാൽ സ്ഥാപിച്ച ഉപകരണങ്ങളുടെ വില രണ്ട് ലക്ഷം പോലുമാകില്ലന്നാണ്  നാട്ടുകാരുടെ പരാതി നിലവാരം കുറഞ്ഞ ഇരുമ്പിൽ നിർമിച്ചിട്ടുള്ള 14 ഉപകരണങ്ങൾക്ക് എങ്ങെനെയാണ് അഞ്ച് ലക്ഷം ആകുക എന്നാണ്  നാട്ടുകാർ ചോദിക്കുന്നത്.. തുറസായ സ്ഥലത്ത് മണ്ണിൽ പേരിന് മാത്രം കോൺക്രീറ്റു ഇട്ട് വച്ചിരിക്കുന്ന നിലവാരം കുറഞ്ഞ ഉപകരണങ്ങൾ  മഴ കൊണ്ടാൽ തുരുമെമ്പടുത്ത് നശിക്കുമെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു .. രണ്ട് ലക്ഷം പോലും മൂല്യം ഇല്ലാത്ത പതിനാലു ഉപകരണങ്ങൾക്ക് എങ്ങിനെ അഞ്ച് ലക്ഷം രൂപയായെന്ന ചോദ്യമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.. നടന്ന അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി ...    Read More on: http://360malayalam.com/single-post.php?nid=7186
പെരുമ്പടപ്പ്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി ...    Read More on: http://360malayalam.com/single-post.php?nid=7186
ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി നാട്ടുകാരുടെ പരാതി പെരുമ്പടപ്പ്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഓപ്പൺ ജിം പദ്ധതിയിൽ അഴിമതി നടന്നതായി നാട്ടുകാരുടെ പരാതി. ഏറെ കൊട്ടി ഘോഷിച്ച പദ്ധതി കഴിഞ്ഞ ദിവസം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്