ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലി നടത്തി

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ  യു.പിയിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി പ്രതിഷേധറാലി നടത്തി. മാറഞ്ചേരി , വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി മുനിസിപ്പാലിറ്റിയിലേയും പ്രവർത്തകർ പങ്കെടുത്ത റാലി മരക്കടവിൽ നിന്നാരംഭിച്ച് പൊന്നാനി ബസ്റ്റാന്റിൽ സമാപിച്ചു.

തുടർന്ന് നടന്ന സംഗമം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഇ.കെ ജുനൈദ് അധ്യക്ഷനായി. വർഗീയ വിഷം ചീറ്റി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഭരണ കൂടം നൽകുന്ന പിന്തുണ ആപത്കരമാണെന്നും സൗഹൃദം കാത്തു സൂക്ഷിക്കാൻ എല്ലാ സമുദായാംഗങ്ങളും ഒന്നിച്ചു നിൽക്കണമെന്നും അഭിപ്രായപ്പെട്ടു.

സി.എം അശ്റഫ് മൗലവി മുഖ്യപഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.കെ റഫീഖ്, വി.കെ ഹുസൈൻ മുസ്ലിയാർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി വി.എ ഗഫൂർ പൊന്നാനി, മേഖലാ വർക്കിങ് സെക്രട്ടറി പി.പി.എ ജലീൽ മാസ്റ്റർ പ്രസംഗിച്ചു. 

കെ.കെ നൗഫൽ ഹുദവി, പി.എം ആമിർ മൗലവി, ടി.കെ ഹബീബ് റഹ്മാൻ, ഹാരിസ് ഫൈസി, ഷർഹബീൽ, സി അസ് ലം, തൈസീർ പുത്തൻപള്ളി, ജഅഫർ അയ്യോട്ടിച്ചിറ, ടി.കെ ഹബീബ് റഹ്മാൻ ഫൈസി എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ യു.പിയിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്...    Read More on: http://360malayalam.com/single-post.php?nid=7171
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ യു.പിയിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്...    Read More on: http://360malayalam.com/single-post.php?nid=7171
ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലി നടത്തി പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ യു.പിയിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി പ്രതിഷേധറാലി നടത്തി. മാറഞ്ചേരി , വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി മുനിസിപ്പാലിറ്റിയിലേയും പ്രവർത്തകർ പങ്കെടുത്ത റാലി മരക്കടവിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്