സമ്പൂർണ്ണ രക്തഗ്രൂപ്പ് നിർണ്ണയ ഗ്രാമം: പദ്ധതിക്ക് തുടക്കമായി

മനുഷ്യത്വം രക്തദാനത്തിലൂടെ എന്ന സന്ദേശമുയർത്തി  സമ്പൂർണ്ണ രക്ത ഗ്രൂപ്പ് നിർണ്ണയ ഗ്രാമമായി കണ്ടനകത്തെ പ്രഖ്യാപിക്കുന്നതിനുള്ള മെഗാ ക്യാമ്പയ്ൻ ആരംഭിച്ചു.

കണ്ടനകം ചമയം സോഷ്യൽ വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിക്ക്  രക്ത ദാന ദിനമായ ജൂൺ 14 ന് കണ്ടനകത്ത് തുടക്കം കുറിച്ചു. ലോഗോ പ്രകാശനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. ഗഫൂർ, മെമ്പർമാരായ ബഷീർ ടി, ബേബി കെ.ജി എന്നിവരും ലിങ്ക് പ്രകാശനം ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിലും നിർവഹിച്ചു.


കണ്ടനകം പ്രദേശത്ത് 6 ക്ലസ്റ്ററുകളാക്കി സർവേ ,ഗ്രൂപ്പ് നിർണ്ണയം എന്നിവ പൂർത്തിയാക്കി ആഗസ്റ്റ് 15 ന് പ്രഖ്യാപനം നടത്തും.

ചമയം പ്രസിഡണ്ട് മുരളി പാറക്കൽ അധ്യക്ഷത വഹിച്ചു. സി.വി. പ്രമോദ് , ടി.എം. സജീർ , ടി.വി.ഷാലു, കെ. അഭിലാഷ്, ഫാറൂഖ്, സബീഷ് ,ഹരി , വിനീത് , ശരത്, ആബിദ് എന്നിവർ നേതൃത്ത്വം നൽകി

#360malayalam #360malayalamlive #latestnews

മനുഷ്യത്വം രക്തദാനത്തിലൂടെ എന്ന സന്ദേശമുയർത്തി സമ്പൂർണ്ണ രക്ത ഗ്രൂപ്പ് നിർണ്ണയ ഗ്രാമമായി കണ്ടനകത്തെ പ്രഖ്യാപിക്കുന്നതിനുള്ള...    Read More on: http://360malayalam.com/single-post.php?nid=7154
മനുഷ്യത്വം രക്തദാനത്തിലൂടെ എന്ന സന്ദേശമുയർത്തി സമ്പൂർണ്ണ രക്ത ഗ്രൂപ്പ് നിർണ്ണയ ഗ്രാമമായി കണ്ടനകത്തെ പ്രഖ്യാപിക്കുന്നതിനുള്ള...    Read More on: http://360malayalam.com/single-post.php?nid=7154
സമ്പൂർണ്ണ രക്തഗ്രൂപ്പ് നിർണ്ണയ ഗ്രാമം: പദ്ധതിക്ക് തുടക്കമായി മനുഷ്യത്വം രക്തദാനത്തിലൂടെ എന്ന സന്ദേശമുയർത്തി സമ്പൂർണ്ണ രക്ത ഗ്രൂപ്പ് നിർണ്ണയ ഗ്രാമമായി കണ്ടനകത്തെ പ്രഖ്യാപിക്കുന്നതിനുള്ള മെഗാ ക്യാമ്പയ്ൻ ആരംഭിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്