സ്വപ്നസുരേഷ് ഒന്നര മണിക്കൂർ ശബ്ദ്ധരേഖ പുറത്ത്‌ വിട്ടു. ശബ്ദ രേഖയുടെ ഉള്ളടക്കം എന്ത്...?

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. 


പാലക്കാട് തന്റെ ഫ്‌ളാറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടത്. 


ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ.


മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ എത്തിയിരുന്നു.


അൽപം മുൻപ് ശബ്ദ്ധരേഖയുമായി മാധ്യങ്ങൾക്ക് മുൻപിലെത്തിയ സ്വപ്ന പങ്ക്‌വെച്ച പ്രസക്ത കാര്യങ്ങൾ...


📞ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്ന് സ്വപ്ന 


📞ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍ 


📞ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിയാം. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷം.


📞കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ...അദ്ദേഹത്തിന്റെ മകളെ പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു. 


📞രഹസ്യമൊഴി കൊടുത്ത ശേഷം കാണണമെന്ന് ഷാജ് പറഞ്ഞതനുസരിച്ച് തൃശ്ശൂരില്‍ പോയി കണ്ടു. 


📞സരിത്തിനെ നാളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞത് ഷാജ് ആണ്.


📞സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി.


📞വാടകഗര്‍ഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയത് കൊണ്ടായിരുന്നു ഇത്


ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ :


ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?

എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേനിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക യാത്രാ വിലക്ക് നീക്കാൻ പറയുക 


സരിത്ത്: ഞങ്ങൾ പോരാടും 


ഷാജ്: പോരാടിയിട്ട് എന്താണ് കാര്യംഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…?ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ..നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..


സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ലസ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്


ഒരു 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തതിൽ എന്താണ് തെറ്റ്..?


ഷാജ്: ഇതുകൊണ്ട് നിങ്ങൾ എന്താണ് നേടുന്നത്


സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നു


ഷാജ്: ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാർട്ട്ണറാ ഞാൻ….

#360malayalam #360malayalamlive #latestnews

ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്ന് സ്വപ്ന ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ : ...    Read More on: http://360malayalam.com/single-post.php?nid=7141
ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്ന് സ്വപ്ന ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ : ...    Read More on: http://360malayalam.com/single-post.php?nid=7141
സ്വപ്നസുരേഷ് ഒന്നര മണിക്കൂർ ശബ്ദ്ധരേഖ പുറത്ത്‌ വിട്ടു. ശബ്ദ രേഖയുടെ ഉള്ളടക്കം എന്ത്...? ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്ന് സ്വപ്ന ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ : തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്