കോവിഡ് കാല കട്ടിലുകൾ തിരിച്ച് നൽകി.

കോവിഡ് കാല കട്ടിലുകൾ തിരിച്ച് നൽകി.

മാറഞ്ചേരി: കോവിഡ് കാലത്ത് പഞ്ചായത്തിൽ സിഎഫ്എൽടിസി തുടങ്ങാൻ ജനകീയ വിഭവ സമാഹരണത്തിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബ്ൾ ട്രസ്റ്റ് നൽകിയ 50 കട്ടിലുകൾ സംഘടനാ ഭാരവാഹികൾക്ക് തിരിച്ചു നൽകി.


കട്ടിലുകൾ സംഭാവനകൾ നൽകുമ്പോൾ വിഭാവനം ചെയ്തിരുന്ന സിഎഫ്എൽടിസി തുറന്ന് പ്രവർത്തിക്കാതേയും, കോവിഡ്കാല പഞ്ചായത്ത് തല ചികിത്സാ സംവിധാനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് 

വിവിധ കേന്ദ്രങ്ങളിൽ കൂടികിടന്ന അമ്പതിലധികം കട്ടിലുകളും ബെഡ്ഡുകളും അനുബന്ധ സാധന സാമഗ്രികളും നശിക്കുന്നു എന്ന മാധ്യമ വാർത്തകളെ തുടർന്ന് കട്ടിലുകൾ സംഭാവന നൽകിയ ട്രസ്റ്റ് ഭാരവാഹികൾ കട്ടിലുകൾ നിർദ്ധനർക്ക് വിതരണം ചെയ്യുകയോ തിരിച്ചേൽപ്പിക്കുകയോ വേണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. 


ഇതിനിടെ കട്ടിലുകളും ബെഡ്ഡുകളും കാണാനില്ല എന്ന വിധത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.


ട്രസ്റ്റിന്റെ കത്ത് ഭരണ സമിതി ചർച്ച ചെയ്ത ശേഷമാണ് അവർ നൽകിയ കട്ടിലുകൾ തിരിച്ചേൽപ്പിക്കാൻ ധാരണ ആയത്.


ഇന്നലെ പഞ്ചായത്തിൽ ട്രസ്റ്റ് ഭാരവാഹികളെ വിളിച്ച് വരുത്തി കട്ടിലുകൾ തിരിച്ചേൽപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റും കട്ടിലുകൾ തിരിച്ച് കിട്ടിയതായി ട്രസ്റ്റ് ഭാരവാഹി എംടജീബും 360മലയാളത്തോട് പറഞ്ഞു


2021ൽ വ്യാപക ജനകീയ വിഭവ സമാഹരണത്തിലൂടെ മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ നൂറ് പേരെ കിടത്തി ചികിത്സിക്കാവുന്ന സിഎഫ്എൽടിസി തയ്യാറാക്കിയിരുന്നു എങ്കിലും കോവിഡ് രോഗികളെ ഇവിടെ കടത്തി ചികിത്സക്ക് വിധേയമാക്കാതെ അടച്ചിടുകയായിരുന്നു.


ഇടക്കാലത്ത് ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്ന് വടമുക്ക് സ്കൂൾ , പരിച്ചകം പകൽവീട് ,സ്റ്റേഡിയം കമ്യുണിറ്റി കെട്ടിടം എന്നിവിടങ്ങളിൽ രോഗികളെ പാർപ്പിക്കാൻ ഈ കട്ടിലുകളിൽ ചിലത് ഉപയോഗപ്പെടുത്തിയിരുന്നു.

#360malayalam #360malayalamlive #latestnews

കോവിഡ് കാലത്ത് പഞ്ചായത്തിൽ സിഎഫ്എൽടിസി തുടങ്ങാൻ ജനകീയ വിഭവ സമാഹരണത്തിന്റെ ഭാഗമായി...    Read More on: http://360malayalam.com/single-post.php?nid=7123
കോവിഡ് കാലത്ത് പഞ്ചായത്തിൽ സിഎഫ്എൽടിസി തുടങ്ങാൻ ജനകീയ വിഭവ സമാഹരണത്തിന്റെ ഭാഗമായി...    Read More on: http://360malayalam.com/single-post.php?nid=7123
കോവിഡ് കാല കട്ടിലുകൾ തിരിച്ച് നൽകി. കോവിഡ് കാലത്ത് പഞ്ചായത്തിൽ സിഎഫ്എൽടിസി തുടങ്ങാൻ ജനകീയ വിഭവ സമാഹരണത്തിന്റെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്