ബിയ്യം റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.

പൊന്നാനി: കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.മഴയിൽ റഗുലേറ്ററിൻ്റെ കിഴക്കുഭാഗത്തെ കോൾ മേഖലയിൽ  ജലവിതാനം ഉയർന്നിരുന്നിരുന്നു. മുണ്ടകൻ കൃഷി ആരംഭിക്കുന്ന സമയമായതിനാൽ വെള്ളം ഉയരുന്നത് കൃഷിക്ക് പ്രയാസമാവുമെന്ന കർഷകരുടെ പരാതിയെത്തുടർന്നാണ് ഇറിഗേഷൻ വകുപ്പ്  ഷട്ടറുകൾ തുറന്ന് വെള്ളം ബിയ്യം പുഴ വഴി കടലിലേക്ക് ഒഴുക്കിവിട്ടത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ  മഴയിൽ റഗുലേറ്ററിന്റെ കിഴക്ക് ഭാഗത്തെ കോൾനിലങ്ങളിൽ വെള്ളം ഉയരുകയും, കൃഷി ഭീഷണിയിലാവുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിൽ ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിലുണ്ടാകുന്ന മഴയിൽ തന്നെ ഷട്ടറുകൾ തുറക്കാറുണ്ടെങ്കിലും, ഇത്തവണ മഴ നേരത്തെ ലഭിച്ചതോടെയാണ് ഷട്ടറുകൾ തുറന്നത്. മഴയുടെ വർധനവിനനുസരിച്ച് കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എൻജിനിയർ അറിയിച്ചു

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. റഗുലേറ്ററിന്റെ മൂന്ന്...    Read More on: http://360malayalam.com/single-post.php?nid=7107
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. റഗുലേറ്ററിന്റെ മൂന്ന്...    Read More on: http://360malayalam.com/single-post.php?nid=7107
ബിയ്യം റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.മഴയിൽ റഗുലേറ്ററിൻ്റെ കിഴക്കുഭാഗത്തെ കോൾ മേഖലയിൽ ജലവിതാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്