ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ മുന്നിൽ ബി.ജെ.പി; ചെലവഴിച്ചത് പത്ത് കോടിയിലധികം

ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്തിൽ നൽകിയത് 4.61 കോടി രൂപ. ബി.ജെ.പിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ കൂടി പരിഗണിച്ചാല്‍ തുക പത്ത് കോടിയിലധികം വരും. വിദ്വേഷ പ്രസംഗം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ് ഈ കണക്ക് പുറത്തുവന്നത്.

ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ തുക നല്‍കിയ ആദ്യ പത്ത് പരസ്യദാതാക്കളുടെ പട്ടികയിലാണ് ബി.ജെ.പി ഇടംപിടിച്ചത്. ബി.ജെ.പി നേരിട്ട് നൽകിയത് നാലരക്കോടിയിലധികം രൂപയും മറ്റ് അനുബന്ധ അക്കൗണ്ടുകളിൽ നിന്ന് നല്‍കിയത് ആറ് കോടിയോളം രൂപ.

മൈ ഫസ്റ്റ് വോട്ട് ഫോര്‍൪ മോഡി, ഭാരത് കി മൻ കി ബാത്, നേഷൻ വിത്ത് നമോ എന്നീ പേരുകളിലാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ മൂന്നും ചേര്‍ന്ന് ഫേസ്ബുക്കിന് ആകെ നല്‍കിയത് 4 കോടി 92 ലക്ഷം രൂപ. ബിജെപി നേതാവ് ആ൪കെ സിൻഹയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സര്‍വീസ് 65 ലക്ഷം നൽകിയിട്ടുണ്ട്. എഫ്ബിയുടെ സ്പെന്റിങ് ട്രാക്കറനുസരിച്ച് ഓഗസ്റ്റ് ഇരുപത്തിനാല് വരെയുള്ള കണക്കാണിത്.

ഇക്കാലയളവില്‍ കോൺഗ്രസ് ചിലവഴിച്ചത് ഒരു കോടി എൺപത്തിനാല് ലക്ഷം രൂപയും ആംആദ്മി പാ൪ട്ടി 69 ലക്ഷവും ഫേസ്ബുക്കിന് പരസ്യയിനത്തിൽ നല്‍കി. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിര നടപടിയെടുക്കേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വിവരം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കമ്പനിക്ക് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നടപടിയെടുത്താല്‍ ബിസിനസിനെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

#360malayalam #360malayalamlive #latestnews

ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്...    Read More on: http://360malayalam.com/single-post.php?nid=708
ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്...    Read More on: http://360malayalam.com/single-post.php?nid=708
ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ മുന്നിൽ ബി.ജെ.പി; ചെലവഴിച്ചത് പത്ത് കോടിയിലധികം ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്തിൽ നൽകിയത് 4.61 കോടി രൂപ. ബി.ജെ.പിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ കൂടി പരിഗണിച്ചാല്‍ തുക പത്ത് കോടിയിലധികം വരും. വിദ്വേഷ പ്രസംഗം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്