"വെറ്റിലപ്പച്ച" പ്രകാശനം ചെയ്തു.

"വെറ്റിലപ്പച്ച" പ്രകാശനം ചെയ്തു.

സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം നൽകിയത് പ്രവാചകൻ: ആലങ്കോട് ലീലാകൃഷ്ണൻ.


മാറഞ്ചേരി: പ്രവാചകൻ മുഹമ്മദ് നബിയാണ് സ്ത്രീകൾക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം നൽകിയതെന്നും എന്നാൽ ആ സ്വാതന്ത്ര്യം അതിന്റെ യഥാർത്ഥ രൂപത്തിൽ സ്ത്രീകൾക്ക് ലഭ്യമാകാത്ത സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. സാഹിത്യ രംഗത്തേക്ക് പ്രത്യേകിച്ച് കവിതാ രംഗത്തേക്ക് സ്ത്രീകൾ ധാരാളമായി വരുന്നുണ്ടെന്നും അവർക്ക് സമൂഹം അർഹമായ പ്രോത്സാഹനം നൽകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. മാറഞ്ചരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരിയുടെ കവിതാ സമാഹാരം വെറ്റില പ്പച്ചയുടെ പ്രകാശനം തണൽ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെ പ്രതിരോധിക്കാൻ കരുത്തുള്ള കവിതകൾക്കാണ് ഈ ആസുര കാലത്ത് കൂടുതൽ പ്രസക്തിയുള്ളതെന്നും സമകാലികമായ പല അനുഭവങ്ങളോടും പുതിയൊരു രാഷ്ട്രീയ മാനത്തിൽ പ്രതികരിക്കുന്ന കവിതാ സമാഹാരമാണ് വെറ്റിലപ്പച്ച എന്നും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.


പ്രകാശന സമ്മേളനം പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇന്റർനാഷണൽ ഇംഗ്ലീഷ് പോയറ്റ് ഫേബിയാസ് മാസ്റ്റർ പുസ്തകം ഏറ്റ് വാങ്ങി. നിസാർ പുതുവന അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ, രുദ്രൻ വാരിയത്ത്, ബഹിയ, കയ്യുമ്മു കോട്ടപ്പടി , വി.പി. സുമയ്യ ഉസ്മാൻ , ബഷീർ മാറഞ്ചേരി, എ. സൈനുദീൻ, മെഹറലി കടവിൽ എന്നിവർ പ്രസംഗിച്ചു. പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ ഇഖ്ബാൽ എടയൂർ സ്വാഗതം പറഞ്ഞു .കവിയത്രി സീനത്ത് മാറഞ്ചേരി മറുപടി പ്രസംഗം നടത്തി. ഷൈമ യൂനുസ് പ്രാർത്ഥന നിർവ്വഹിച്ചു.

#360malayalam #360malayalamlive #latestnews

സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം നൽകിയത് പ്രവാചകൻ: ആലങ്കോട് ലീലാകൃഷ്ണൻ. സ്ത്രീകൾക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം നൽകിയതെന്നും എ...    Read More on: http://360malayalam.com/single-post.php?nid=7057
സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം നൽകിയത് പ്രവാചകൻ: ആലങ്കോട് ലീലാകൃഷ്ണൻ. സ്ത്രീകൾക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം നൽകിയതെന്നും എ...    Read More on: http://360malayalam.com/single-post.php?nid=7057
"വെറ്റിലപ്പച്ച" പ്രകാശനം ചെയ്തു. സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം നൽകിയത് പ്രവാചകൻ: ആലങ്കോട് ലീലാകൃഷ്ണൻ. സ്ത്രീകൾക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം നൽകിയതെന്നും എന്നാൽ ആ സ്വാതന്ത്ര്യം അതിന്റെ യഥാർത്ഥ രൂപത്തിൽ സ്ത്രീകൾക്ക് ലഭ്യമാകാത്ത സാഹചര്യം വളരെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്