മാതൃകയായി GHSS മറഞ്ചേരിയിലെ പ്ലസ്ടു വിദ്യാർത്ഥികൾ


അതിരു കടന്ന ആഘോഷങ്ങൾ കൊണ്ട് അലങ്കോലമാകുന്ന യാത്രയയപ്പുകൾക്കിടയിൽ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ട് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ.

തങ്ങളുടെ വിടവാങ്ങൽ ചടങ്ങിനായി സ്വരൂപിച്ച പണത്തിലെ മുഖ്യ വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനായി അവർ മാറ്റിവച്ചു. മാറഞ്ചേരിയിൽ സൗജന്യമായി ഡയാലിസിസ് ഉൾപ്പടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള 250 ഡയാലിസ് ക്ലബ്ബിന് ഈ തുക കൈമാറി. മാസം തോറും നിരവധി  ഡയാലിസുകൾ നടത്തി സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വലിയൊരു ആശ്വസമായിട്ടാണ് 250 ഡയാലിസ് ക്ലബ്ബ് നിലവിൽ വന്നത്.

സ്കൂളിൽ നടന്ന ചടങ്ങിൽ കേരള പി.എസ് സി ചെയർമാൻ അഡ്വ.എം.കെ സക്കീർ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിൽ മുത്തേടം . പ്രിൻസിപ്പൽ റസിയ ടീച്ചർ പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ പോക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രസ്റ്റിന്റെ പ്രതിനിധികളായ ആസാദ് ഇളയേടത്ത്, E.M. മുഹമ്മദ്, സലീം പുക്കയിൽ എന്നിവർ തുക ഏറ്റുവാങ്ങി. വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് നിഹാൽ, ജാഷിർ മുഹമ്മദ് . മുഹമ്മദ് ഷഹാം, മുഹമ്മദ് ബാസിം തുടങ്ങിയവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

അതിരു കടന്ന ആഘോഷങ്ങൾ കൊണ്ട് അലങ്കോലമാകുന്ന യാത്രയയപ്പുകൾക്കിടയിൽ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ട് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ...    Read More on: http://360malayalam.com/single-post.php?nid=6895
അതിരു കടന്ന ആഘോഷങ്ങൾ കൊണ്ട് അലങ്കോലമാകുന്ന യാത്രയയപ്പുകൾക്കിടയിൽ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ട് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ...    Read More on: http://360malayalam.com/single-post.php?nid=6895
മാതൃകയായി GHSS മറഞ്ചേരിയിലെ പ്ലസ്ടു വിദ്യാർത്ഥികൾ അതിരു കടന്ന ആഘോഷങ്ങൾ കൊണ്ട് അലങ്കോലമാകുന്ന യാത്രയയപ്പുകൾക്കിടയിൽ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ട് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്