മാറഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അധികാര ദുർവിനിയോഗം നടത്തി : ഓംബുഡ്സ്മാൻ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കുന്നതിനു വേണ്ടി ബോർഡ്‌ യോഗം മാറ്റിവെച്ചു എന്ന ശ്രീജിത്തിന്റെ പരാതിയിൽ മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന സ്മിത ജയരാജൻ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഓംബുഡ്സ്മാൻ വിധിച്ചു.  ശ്രീജിത്തിനെതിരെ പെരുമ്പടപ്പ് സ്റ്റേഷനിൽ ചാർജ് ചെയ്ത കേസുമായി ബന്ധപ്പെട്ടു രണ്ട് യോഗത്തിൽ ശ്രീജിത്തിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ യോഗത്തിൽ പങ്കെടുക്കാനായി ഹൈക്കോടതി അനുമതി പ്രകാരം യോഗത്തിന് എത്തിയപ്പോഴാണ് യോഗം അടിയന്തിരമായി മാറ്റി എന്നറിഞ്ഞത്. ഇത് മെമ്പറെ അയോഗ്യനാക്കുന്നതിനു വേണ്ടി മന:പൂർവ്വം ചെയ്തതാണെന്നു ആരോപിച്ചു യു ഡി എഫ് രംഗത്ത് വന്നിരുന്നു. യു ഡി എഫ് നിർദേശപ്രകാരം ശ്രീജിത്ത്‌ ഓംബുഡ്സ്മാനിൽ പരാതിയും നൽകി.. ഈ പരാതിയിലാണ് ഓംബുഡ്സ്മാന്റെ വിധി വന്നിട്ടുള്ളത്. പരാതിക്കാരൻ ആ യോഗത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണെന്നുള്ള പരാതിക്കാരന്റെ ആവലാതി ശരിയാണെന്നു ബോധ്യപ്പെട്ടന്നും പ്രസിഡന്റ്‌ യോഗം മാറ്റിവെക്കുവാൻ നടപടി സ്വീകരിച്ചത് അധികാര ദുർവിനിയോഗവും കോടതിയോടുള്ള അനാദരവുമാണെന്നും പരാതിക്കാരന് ആവശ്യമെന്നു തോന്നുന്ന പക്ഷം ഇലക്ഷന് കമ്മീഷനെ സമീപിക്കാം എന്നും ഓംബുഡ്സ്മാൻ പറഞ്ഞു.നേതൃത്വവുമായി ആലോചിച്ചു തുടർനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ  യുഡിഫ് ചെയർമാൻ ഐ പി അബ്ദുള്ള, കൺവീനർ എ.കെ. ആലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹിളർ, കാഞ്ഞിരമുക്ക് ,വർക്കിങ് പ്രസിഡണ്ട് നൂറുദ്ധീൻ എന്നിവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കുന്നതിനു വേണ്ടി ബോർഡ്‌ യോഗം മാറ്റിവെച്ചു ...    Read More on: http://360malayalam.com/single-post.php?nid=6818
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കുന്നതിനു വേണ്ടി ബോർഡ്‌ യോഗം മാറ്റിവെച്ചു ...    Read More on: http://360malayalam.com/single-post.php?nid=6818
മാറഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അധികാര ദുർവിനിയോഗം നടത്തി : ഓംബുഡ്സ്മാൻ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കുന്നതിനു വേണ്ടി ബോർഡ്‌ യോഗം മാറ്റിവെച്ചു എന്ന ശ്രീജിത്തിന്റെ പരാതിയിൽ മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന സ്മിത ജയരാജൻ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഓംബുഡ്സ്മാൻ വിധിച്ചു. ശ്രീജിത്തിനെതിരെ പെരുമ്പടപ്പ് സ്റ്റേഷനിൽ ചാർജ് ചെയ്ത കേസുമായി ബന്ധപ്പെട്ടു രണ്ട് യോഗത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്