സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു; ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്

മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് . ഇത് നാലാം തവണയാണ് തുടർച്ചയായി മാറഞ്ചേരി പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്. തുടർച്ചയായ നാലാം തവണയോടൊപ്പം തൊട്ടു മുമ്പ് രണ്ട് തവണ കൂടി ഈ പഞ്ചായത്തിന് ട്രോഫി ലഭ്യമായിട്ടുണ്ട്. ഇതോടെ ആകെ ആറു തവണ സ്വരാജ് ട്രോഫി നേടിയ പഞ്ചായത്തായി മാറഞ്ചേരി മാറുകയാണ്. നികുതി പിരിവ് കൃത്യമാക്കുക. പഞ്ചായത്തിന്റെ ആസ്തി വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ അനുബന്ധമാക്കിയാണ് സ്വരാജ് ട്രോഫി നൽകുന്നത്. 2005 ലാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് ആദ്യമായി സ്വരാജ് ട്രോഫി എത്തുന്നത്. തുടർന്ന് 2015 ലും ഈ ട്രോഫി മാറഞ്ചേരി ക്ക് ലഭിച്ചിട്ടുണ്ട്. 2017 ന് ശേഷം  തുടർച്ചയായി നാലാം തവണയാണ് ട്രോഫി മാറഞ്ചേരിയെ തേടിയെത്തുന്നത്. 2020-21 വർഷത്തെ ട്രോഫിയാണ്    ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.



#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് . ഇത് നാലാം തവണയാണ് തുടർച്ചയ...    Read More on: http://360malayalam.com/single-post.php?nid=6696
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് . ഇത് നാലാം തവണയാണ് തുടർച്ചയ...    Read More on: http://360malayalam.com/single-post.php?nid=6696
സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു; ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് . ഇത് നാലാം തവണയാണ് തുടർച്ചയായി മാറഞ്ചേരി പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്. തുടർച്ചയായ നാലാം തവണയോടൊപ്പം തൊട്ടു മുമ്പ് രണ്ട് തവണ കൂടി ഈ പഞ്ചായത്തിന് ട്രോഫി ലഭ്യമായിട്ടുണ്ട്. ഇതോടെ ആകെ ആറു തവണ സ്വരാജ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്