ലോകായുക്ത;പിണറായി മോഡിയുടെ കാർബൺ കോപ്പി: എ.പി അനിൽകുമാർ എം.എൽ.എ

മടിയിൽ കനമുള്ളത് കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് എ.പി അനിൽകുമാർ എം.എൽ.എ. അഴിമതി കണ്ടെത്തുന്ന മുഴുവൻ സംവിധാനങ്ങളെയും പിണറായി വിജയൻ ഭയപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാനിയിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട് ആസാദ് ഇളയേടത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. രാമനാഥൻ അധ്യക്ഷത വഹിച്ചു. പഴയക്കാല പ്രവാസികളെ യുഡിഫ് ജില്ലാ ചയർമാൻ  പി. ടി. അജയ്മോഹൻ ആദരിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വി. എൻ. കുഞ്ഞാവ ഹാജി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എ. എം. രോഹിത്, വി. സെയ്ദ് മുഹമ്മദ്‌ തങ്ങൾ, എം. വി. ശ്രീധരൻ മാസ്റ്റർ, ഹാരിസ് ബാബു ചാലിയാർ, ടി. കെ. അഷ്‌റഫ്‌, റിയാസ് പഴഞ്ഞി, പി. റംഷാദ്, പ്രണവം പ്രസാദ്, ഹക്കീം പേരുമുക്ക്, എം. അബ്ദുൽ ലത്തീഫ്, ടി. പി. കേരളീയൻ എന്നിവർ സംസാരിച്ചു. ആസാദ് ഇളയേടത്ത്‌ മറുപടി പ്രസംഗം നടത്തി. ഉസ്മാൻ തെയ്യങ്ങാട് സ്വാഗതവും, കെ. വി. ഖയ്യും നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews #apanilkumar

മടിയിൽ കനമുള്ളത് കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് എ.പി അനിൽകുമാർ എം.എൽ.എ. അഴിമതി ...    Read More on: http://360malayalam.com/single-post.php?nid=6563
മടിയിൽ കനമുള്ളത് കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് എ.പി അനിൽകുമാർ എം.എൽ.എ. അഴിമതി ...    Read More on: http://360malayalam.com/single-post.php?nid=6563
ലോകായുക്ത;പിണറായി മോഡിയുടെ കാർബൺ കോപ്പി: എ.പി അനിൽകുമാർ എം.എൽ.എ മടിയിൽ കനമുള്ളത് കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് എ.പി അനിൽകുമാർ എം.എൽ.എ. അഴിമതി കണ്ടെത്തുന്ന മുഴുവൻ സംവിധാനങ്ങളെയും പിണറായി വിജയൻ ഭയപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാനിയിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്