പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്നാവശ്യവുമായി എസ് സി മോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റി

പെരുമ്പടപ്പ് പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം വികസന ഓഫീസർ ഇല്ലാത്തതുകൊണ്ട് സർക്കാർ നൽക്കുന്ന പല  ചികിത്സാ ധന സഹായങ്ങളും ഒരു കൊല്ലത്തോളമായി അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല. ഇപ്പോൾ വേങ്ങരയിലുള്ള പട്ടികജാതി വികസന ഓഫീസർ ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഇവിടെയുള്ളത്.  ഇത് ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടത്താൻ പര്യാപ്തമല്ല അതുകൊണ്ട് എത്രയും പെട്ടെന്ന് സ്ഥിരം ഓഫീസറെ നിയമിക്കണമെന്ന് ബന്ധപ്പെട്ടവരോട് മാറഞ്ചേരിയിൽ വെച്ച് ചേർന്ന പട്ടികജാതി മോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസു കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ്‌  എം.ടി ജയരാജൻ അധ്യക്ഷനായി. എസ് സി  മോർച്ച മണ്ഡലം സെക്രട്ടറി ഷിൻകുമാർ സ്വാഗതം പറഞ്ഞു. ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി മണികണ്ഠൻ, മോർച്ച വൈസ് പ്രസിഡന്റ്‌ പുഷ്പലത, കെ ജി സുനീഷ് , സാവിൻ സിപി, ഷിനോജ് എന്നിവർ സംസാരിച്ചു. മോർച്ച സെക്രട്ടറി വിജയൻ ടി നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം വികസന ഓഫീസർ ഇല്ലാത്തതുകൊണ്ട് സർക്കാർ നൽക്കുന്ന പല ചികിത്സാ ധന സഹായങ്ങളും ഒരു കൊല്ല...    Read More on: http://360malayalam.com/single-post.php?nid=6554
പെരുമ്പടപ്പ് പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം വികസന ഓഫീസർ ഇല്ലാത്തതുകൊണ്ട് സർക്കാർ നൽക്കുന്ന പല ചികിത്സാ ധന സഹായങ്ങളും ഒരു കൊല്ല...    Read More on: http://360malayalam.com/single-post.php?nid=6554
പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്നാവശ്യവുമായി എസ് സി മോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റി പെരുമ്പടപ്പ് പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം വികസന ഓഫീസർ ഇല്ലാത്തതുകൊണ്ട് സർക്കാർ നൽക്കുന്ന പല ചികിത്സാ ധന സഹായങ്ങളും ഒരു കൊല്ലത്തോളമായി അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല. ഇപ്പോൾ വേങ്ങരയിലുള്ള പട്ടികജാതി വികസന ഓഫീസർ ആഴ്ചയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്