ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണം - ഇ. ടി

ഭാരതപ്പുഴ ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണമെന്നും മാണൂർ കായലിനെ ബിയ്യം കായലിനോട് ബന്ധിപ്പിക്കുന്ന കുണ്ടയാർത്തോട് അടിയന്തിരമായി നവീകരിക്കണമെന്നും  ഇ. ടി മുഹമ്മദ് ബഷീർ എംപി.  തിരൂർ പൊന്നാനി കോൾ വികസന അതോറിറ്റി വെബ് കോൺഫറൻസിൽസംസാരിക്കുകയായിരുന്നു  അതോറിറ്റി  വൈസ് ചെയർമാൻ കൂടി ആയ എംപി.

അതോറിറ്റി ചെയർമാൻ കൃഷി വകുപ്പ് മന്ത്രി വി. എസ്  സുനിൽകുമാർ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദീർഘകാലമായി മുടങ്ങി കിടക്കുന്ന  ആലോടി കോൾ പടവിന്റെയും നരണിപ്പുഴ കുമ്മിപ്പാലം കോൾ പടവ് ബണ്ട് നിർമാണവും പുനരാരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കാർഷിക,  യന്ത്ര സാമഗ്രികളിൽ പെട്ട കൊയ്ത്തുമെതി യന്ത്രങ്ങൾ യഥാ സമയം ലഭ്യമാക്കേണ്ടതും 

വെള്ളപ്പൊക്കം,  കോവിഡ് എന്നിവ കൊണ്ട് പ്രവർത്തനം നിലച്ചുപോയ രണ്ടാം ഘട്ടത്തിലെ ജോലികൾ ഉടനെ പുനരാരംപിക്കാനും എംപി ആവശ്യപ്പെട്ടു. ഭാരതപ്പുഴ ബിയ്യം കനാൽ സർവ്വേ ഉടനെ ആരംഭിക്കുമെന്ന് യോഗത്തിൽ വ്യക്തമാക്കി. റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പ്രകാരം 298.38കോടി തൃശൂർ പൊന്നാനി കോളുകൾക്ക് വേണ്ടി ലഭ്യമായത് സ്വാഗതാർഹമായ നടപടി ആണെന്നും എംപി അഭിപ്രായപ്പെട്ടു.

#360malayalam #360malayalamlive #latestnews

ഭാരതപ്പുഴ ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണമെന്നും മാണൂർ കായലിനെ ബിയ്യം കായലിനോട് ബന്ധിപ്പിക്കുന്ന കുണ്ടയാർത്തോട് അടിയ...    Read More on: http://360malayalam.com/single-post.php?nid=655
ഭാരതപ്പുഴ ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണമെന്നും മാണൂർ കായലിനെ ബിയ്യം കായലിനോട് ബന്ധിപ്പിക്കുന്ന കുണ്ടയാർത്തോട് അടിയ...    Read More on: http://360malayalam.com/single-post.php?nid=655
ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണം - ഇ. ടി ഭാരതപ്പുഴ ബിയ്യം കനാൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കണമെന്നും മാണൂർ കായലിനെ ബിയ്യം കായലിനോട് ബന്ധിപ്പിക്കുന്ന കുണ്ടയാർത്തോട് അടിയന്തിരമായി നവീകരിക്കണമെന്നും ഇ. ടി മുഹമ്മദ് ബഷീർ എംപി. തിരൂർ പൊന്നാനി കോൾ വികസന അതോറിറ്റി വെബ് കോൺഫറൻസിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്