മലയാളം സർവ്വകലാശാലയ്ക്ക് സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക്‌ തുക നൽകുന്ന നടപടികൾ നിർത്തിവെക്കണം: അഡ്വ. സിദ്ധീഖ് പന്താവൂർ ഗവർണർക്ക് പരാതി നൽകി

പൊന്നാനി: മലയാളം സർവ്വകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ തിരൂർ താലൂക്കിലെ വെട്ടം വില്ലേജിൽ കണ്ടെത്തി സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക്‌ തുക നൽകുന്ന നടപടികൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് മലയാളം സർവ്വകലാശാല ചാൻസലർ കൂടിയായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഡ്വ. സിദ്ധീഖ് പന്താവൂർ പരാതി നൽകി. 

ദേശീയ ഹരിത ട്രിബുണൽ നിയോഗിച്ച വിദഗ്ധ സമിതി നിർദ്ദിഷ്ട ഭൂമിയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തി സാധ്യമല്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും മേൽ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബുണൽ വിധി പ്രസ്താവിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ ഭൂമി ഏറ്റെടുക്കുക വഴി സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമി ഇടപാടിലേക്ക് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ, ഗവർണർ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് അഡ്വ. സിദ്ദീഖ് പന്താവൂർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി: മലയാളം സർവ്വകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ തിരൂർ താലൂക്കിലെ വെട്ടം വില്ലേജിൽ കണ്ടെത്തി സർക്കാർ വാങ്ങിയ ഭൂമിയുട...    Read More on: http://360malayalam.com/single-post.php?nid=635
പൊന്നാനി: മലയാളം സർവ്വകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ തിരൂർ താലൂക്കിലെ വെട്ടം വില്ലേജിൽ കണ്ടെത്തി സർക്കാർ വാങ്ങിയ ഭൂമിയുട...    Read More on: http://360malayalam.com/single-post.php?nid=635
മലയാളം സർവ്വകലാശാലയ്ക്ക് സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക്‌ തുക നൽകുന്ന നടപടികൾ നിർത്തിവെക്കണം: അഡ്വ. സിദ്ധീഖ് പന്താവൂർ ഗവർണർക്ക് പരാതി നൽകി പൊന്നാനി: മലയാളം സർവ്വകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ തിരൂർ താലൂക്കിലെ വെട്ടം വില്ലേജിൽ കണ്ടെത്തി സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക്‌ തുക നൽകുന്ന നടപടികൾ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്