പൊന്നാനിയിലെ വിഭാഗീയത: മുതിർന്ന നേതാവ് ആറ്റുണ്ണിത്തങ്ങൾ പദവികളിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകി.

പൊന്നാനിയിലെ വിഭാഗീയത:

 മുതിർന്ന നേതാവ്  ആറ്റുണ്ണിത്തങ്ങൾ പദവികളിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകി.

പൊന്നാനി: പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ്ങൾ ഇപ്പോൾ പാർട്ടിയിൽ വഹിച്ചു വരുന്ന പദവികളിൽ നിന്നും ഒഴിവാക്കി തരണമെന്ന് പാർട്ടിക്ക് അപേക്ഷ സമർപ്പിച്ചു. നേരത്തെ ഡിവൈ എഫ് ഐ ജില്ലാ ജോയൻ്റ് സെക്രട്ടറിയായിരുന്ന ആറ്റുണ്ണിത്തങ്ങൾ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ ടി എം സിദ്ധീക് അനുകൂലിക്കുന്ന പ്രവർത്തകർക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ്.


ടി എം സിദ്ധീഖിനെതിരെ പാർട്ടി എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ്   സ്ഥാനങ്ങളിൽ നിന്നും മാറ്റമെന്ന് അപേക്ഷ നൽകിയിരിക്കുന്നത്. 

ടി.എം സിദ്ധീക്കിനെ തിരെ നടപടിയെടുക്കാൻ നുണക്കഥകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റും കുറച്ച് ദിവസങ്ങൾക്ക് മുന്നെ അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും രാജിവെച്ചു എന്ന രീതിയിലുള്ള വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും ആറ്റുണ്ണി തങ്ങൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ...    Read More on: http://360malayalam.com/single-post.php?nid=6286
പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ...    Read More on: http://360malayalam.com/single-post.php?nid=6286
പൊന്നാനിയിലെ വിഭാഗീയത: മുതിർന്ന നേതാവ് ആറ്റുണ്ണിത്തങ്ങൾ പദവികളിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകി. പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ്ങൾ ഇപ്പോൾ പാർട്ടിയിൽ വഹിച്ചു വരുന്ന പദവികളിൽ നിന്നും ഒഴിവാക്കി തരണമെന്ന് പാർട്ടിക്ക് അപേക്ഷ ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്