പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് തുടക്കം കുറിച്ചു

പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് ഭീതി ഇല്ലാത്ത ഭാവിക്ക് കരുതലോടെ കൈകോർക്കാം എന്ന സന്ദേശമുയർത്തി തുടക്കം കുറിച്ചു. 2021 നവംബർ 21ന് ഞായറാഴ്ച 9am മുതൽ 1pm വരെ കെ എം എം ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന വൃക്കരോഗനിർണയക്യാമ്പിന്റെ അനിവാര്യത ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഒരാഴ്ച നീണ്ടു നിൽക്കുന്ന ബോധവൽക്കരണതിന് തുടക്കം കുറിച്ചു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നാടിൻറെ സ്പന്ദനങ്ങൾ ഓരോന്നും തൊട്ടറിഞ്ഞു കൊണ്ട് പെരുമ്പടപ്പിന്റെ സൗഹൃദ കൂട്ടായ്മയായ പി എഫ് ജി കൾച്ചറൽ സെന്റെർ അതിൻറെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെ നാടിനും നാട്ടുകാർക്കും ഉപകാരപ്രദമാകും വിധം നാടിൻറെ ഹൃദയമിടിപ്പിൽ അലിഞ്ഞുചേരുന്നു.

പ്രശസ്ത സിനിമാതാരം ഷാലിൻ സോയ ഔപചാരികമായി ഉദ്ഘാടനം ചെയ്ത ബോധവൽക്കരണ വാരത്തിൽ  മുഖ്യഅതിഥിയായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിനീഷ മുസ്തഫ സംസാരിച്ചു. പരിപാടിയിൽ വൃക്കരോഗ അപകടങ്ങളും രോഗ സാധ്യതകളെയും കുറിച്ച്   ഡോ. മുഹമ്മദ് യാസിർ (ലെക്ചർ ഇൻ കമ്യൂണിറ്റി മെഡിസിൻ ഗവൺമെൻറ്  മെഡിക്കൽ കോളേജ് കോളേജ് മഞ്ചേരി) സംസാരിച്ചു. സുബൈർ എ കെ (ജില്ലാ പഞ്ചായത്ത് മെമ്പർ) സക്കരിയ കൂവ്വക്കട്ടയിൽ(വാർഡ് മെമ്പർ) സുനിൽ എം (സിപിഐഎം എൽ സി സെക്രട്ടറി) ജലീൽ കുന്നനയിൽ( ഐ എൻ സി പെരുമ്പടപ്പ് മണ്ഡലം പ്രസിഡൻറ്) സി ഇബ്രാഹിംകുട്ടി മാസ്റ്റർ (ഐ യു എം എൽ  പൊന്നാനി മണ്ഡലം വൈസ് പ്രസിഡൻറ്) ഫൈസൽ തെക്കേപ്പുറം (പി പി ജെ എം സി ജനറൽ സെക്രട്ടറി) ഹസനുൽ ബന്ന (റൈറ്റ്സ് കോഡിനേറ്റർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

      കൊറോണ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു നടന്ന പരിപാടിയിൽ നൂറുകണക്കിന് നാട്ടുകാരും പി എഫ് ജി അംഗങ്ങളും ആരോഗ്യപ്രവർത്തകരും വ്യാപാരികളും പങ്കെടുത്തു. സ്വാഗതം പറഞ്ഞു കൊണ്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഹാരിസ് വിരിപ്പിൽ ഒരാഴ്ച നീണ്ടു നിൽക്കുന്നു ബോധവൽക്കരണ പരിപാടികളിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന്  അഭ്യർത്ഥിച്ചു നവംബർ 21ന് നടക്കുന്ന രോഗനിർണയ ക്യാമ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. സംഘടനയുടെ പ്രസിഡണ്ട് ഷെമിം കോമത്ത് അധ്യക്ഷത വഹിച്ചു കൊണ്ട് സംഘടനയുടെ പിന്നിട്ട വഴികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പ്രചരണത്തിൻറെ ഔപചാരിക സമാപനത്തിന് സംഘടനയുടെ ട്രഷറർ ബെൻഷാദ് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് ഭീതി ഇല്ലാത്ത ഭാവിക്ക് ക...    Read More on: http://360malayalam.com/single-post.php?nid=6199
പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് ഭീതി ഇല്ലാത്ത ഭാവിക്ക് ക...    Read More on: http://360malayalam.com/single-post.php?nid=6199
പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് തുടക്കം കുറിച്ചു പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് ഭീതി ഇല്ലാത്ത ഭാവിക്ക് കരുതലോടെ കൈകോർക്കാം എന്ന സന്ദേശമുയർത്തി തുടക്കം കുറിച്ചു. 2021 നവംബർ 21ന് ഞായറാഴ്ച 9am മുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്