മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാനാവില്ല - എസ്.ഐ.ഒ

മലബാർ പോരാട്ടത്തെ ജന്മനസ്സുകളിൽ നിന്ന് മായ്ച്ചു കളയാനാവില്ല - എസ്.ഐ.ഒ

പൊന്നാനി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാൻ സാധ്യമല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി. മലബാർ പോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ഇസ്സത്താണിരുപത്തൊന്ന് എന്ന ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി ഐ.എസ്.എസ് സ്കൂളിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം.


എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി.വി ജമീല മുഖ്യപ്രഭാഷണം നിർവഹിച്ചു.എസ് ഐ ഒ സംസ്ഥാന സെക്രട്ടറി തെശ്രിഫ് കെ പി , ജി.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാദിറ എം. ശരീഫ് എന്നിവർ സംസാരിച്ചു....എസ്.ഐ.ഒ പൊന്നാനി ഏരിയ പ്രസിഡന്റ്‌ ശിബിലി മസ്ഹർ പ്രമേയം അവതരിപ്പിച്ചു..

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ സമാപന പ്രഭാഷണം നിർവഹിച്ച സമ്മേളനത്തിൽ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റംഗം യു. മുബാരിസ് സ്വാഗതവും പ്രോഗ്രാം കൺവീനർ വി.കെ സെമീൽ നന്ദിയും പറഞ്ഞു.

ഉമർ ഖാദിയെയും സൈനുദ്ധീൻ മഖ്ദൂമിനെയും സ്മരിച്ചുകൊണ്ട് നടന്ന പരിപാടിയിൽ റാപ്പ് സോങ്, വിൽപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി...

സമ്മേളനത്തിന് മുന്നോടിയായി എസ്.ഐ.ഒ പ്രവർത്തകരുടെ പ്രൗഢമായ വിദ്യാർത്ഥി റാലിയും നടന്നു... മലബാർ പോരാട്ടത്തെ സ്മരിക്കുന്ന രീതിയിൽ സംഘടിപ്പിച്ച റാലി ചന്തപ്പടിയിൽ നിന്നും ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിച്ചു...

#360malayalam #360malayalamlive #latestnews

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാൻ സാധ്യമല്ലെന്ന്...    Read More on: http://360malayalam.com/single-post.php?nid=6133
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാൻ സാധ്യമല്ലെന്ന്...    Read More on: http://360malayalam.com/single-post.php?nid=6133
മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാനാവില്ല - എസ്.ഐ.ഒ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലബാർ പോരാട്ടത്തെ ജനമനസ്സുകളിൽ നിന്ന് മായ്ച്ചു കളയാൻ സാധ്യമല്ലെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്