എന്‍വിഷന്‍ മാറഞ്ചേരി പുന:സംഘടിപ്പിച്ചു

എന്‍വിഷന്‍ മാറഞ്ചേരി പുന:സംഘടിപ്പിച്ചു

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ച എന്‍വിഷന്‍ മാറഞ്ചേരിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മിറ്റി പുന:സംഘടിപ്പിച്ചു.

അബ്ദുല്‍ ഹകീം തറയില്‍ (ചെയര്‍മാന്‍), ജാഫര്‍ മാളിയക്കല്‍ (ജനറല്‍ കണ്‍വീനര്‍), നൗഷാദ് വടമുക്ക് (ഫിനാന്‍സ് കണ്‍വീനര്‍), റസാഖ് കോടഞ്ചേരി, മുസ്തഫ മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ശംസുദ്ധീന്‍ റഹ്മാനി വടമുക്ക്, ഷൗഖത്ത് മാറഞ്ചേരി, മുസ്തഫ നാലകം, ഷബീര്‍ കോടഞ്ചേരി, ഫാസില്‍ പനമ്പാട് (കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


ചെയര്‍മാന്‍ ഹകീം തറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം SYS മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ മാളിയക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷൗഖത്ത് മാറഞ്ചേരി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം യൂസുഫ് ബാഖവി പുനഃസംഘടനക്ക് നേതൃത്വം നല്‍കി.


അബ്ദുല്‍ ഗഫൂര്‍ നാലകം, ബിലാല്‍.എം.യു, ബഷീര്‍ ടി.കെ കോടഞ്ചേരി, ബദറുദ്ധീന്‍ വട്ടേകാട്ടേല്‍, പി.എം. ഹിജാസ് മാറഞ്ചേരി, നസീം കൂമ്പീട്ടില്‍ മാറഞ്ചേരി, ബഷീര്‍ മാസ്റ്റര്‍പടി എന്നിവരെ പ്രവര്‍ത്തക സമിതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തി. സയ്യിദ് സീതിക്കോയ തങ്ങള്‍, കെ.എം യുസുഫ് ബാഖവി, ഡോ. എം.എന്‍ മുസ്തഫ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും സി മുഹമ്മദ് മുനാസ്, അഷ്‌റഫ് വെള്ളൂര്‍, അബ്ദുല്ല ക്കുട്ടി മുല്ലക്കാട്ട് എന്നിവരെ രക്ഷാധികാരികളായും തുടരും.


പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും വിദ്യാര്‍ഥികളുടേയും വനിതകളുടേയും സാമൂഹിക വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്ക ഊന്നല്‍ നല്‍കാനും സംഗമത്തില്‍ ധാരണയായി.

SYS മാറഞ്ചേരി സര്‍ക്കിള്‍ പ്രസിഡണ്ട് സുബൈര്‍ ബാഖവി, ഹാഫിള് അബ്ദുല്‍ കരീം അസ്ഹരി, അഷ്‌റഫ് വെള്ളൂര്‍, ശറഫുദ്ധീന്‍ നീറ്റിക്കല്‍, SYS സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി നിഷാബ് നാലകം എന്നിവര്‍ പ്രസംഗിച്ചു. ജാഫര്‍ മാളിയക്കല്‍ സ്വാഗതവും നൗഷാദ് വടമുക്ക് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ച എന്‍വിഷന്‍ മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=6056
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ച എന്‍വിഷന്‍ മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=6056
എന്‍വിഷന്‍ മാറഞ്ചേരി പുന:സംഘടിപ്പിച്ചു കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ച എന്‍വിഷന്‍ മാറഞ്ചേരിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മിറ്റി പുന:സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്