സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും: മന്ത്രി

സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ് വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 567.79 കിലോമീറ്റർ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ആണ്.



പിഎംജിഎസ്വൈ മൂന്നാംഘട്ടത്തിന്റെ മാർഗനിർദേശ പ്രകാരം റോഡിന്റെ ഡിസൈൻ ലൈഫ് പത്തു വർഷമാണെന്നും ആദ്യത്തെ അഞ്ചു വർഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡിഎൽപി) കോൺട്രാക്ടർ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മൊത്തം നിർമാണ ചിലവിന്റെ 9 ശതമാനം അഞ്ചുവർഷ ഡിഎൽപി ക്ക് വേണ്ടി നീക്കി വെക്കും. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 33.67 കോടി രൂപയുടെ ഡിഎൽപി മെയിന്റനൻസ് കോസ്റ്റും 75.85  കോടി രൂപ പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ് വൈ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ്...    Read More on: http://360malayalam.com/single-post.php?nid=6018
സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ് വൈ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ്...    Read More on: http://360malayalam.com/single-post.php?nid=6018
സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും: മന്ത്രി സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ് വൈ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്