പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി 3 മാർഗ്ഗങ്ങൾ- ഇന്റർനെറ്റ് ഇല്ലെങ്കിലും ഭയക്കേണ്ട

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി 3 മാർഗ്ഗങ്ങൾ- ഇന്റർനെറ്റ് ഇല്ലെങ്കിലും ഭയക്കേണ്ട

 കേരളം വീണ്ടും ഒരു പ്രളയം  നേരിട്ടു കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ഇപ്പോഴും ആളുകളെ പൂര്‍ണമായും രക്ഷിച്ചു പുറത്തേക്കു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഒരിക്കലും വെള്ളം കയറില്ല എന്നു പ്രതീക്ഷിച്ചിടങ്ങളില്‍ പോലും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കയറി കഴിഞ്ഞു.  

മിക്കയിടത്തും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. 

വെള്ള പൊക്കം ഇല്ലെങ്കിൽ പോലും ഈ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കുക. ഏതൊരു പ്രകൃതി ശോഭത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്.


1. പ്രളയത്തിൽ ഒറ്റപ്പെട്ടവർ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് (STD CODE) ചേര്‍ത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നു വേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്.


2.ഗൂഗിൾ മാപ്പ് വഴി : കുടുങ്ങി കിടക്കുന്നവര്‍ മറ്റൊരു മാർഗം. മൊബൈലില്‍ 'ലൊക്കേഷന്‍' (Location) ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് (Google map) തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് (Red Flag) വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. വെള്ള പൊക്കം ഇല്ലെങ്കിൽ പോലും ഈ ലൊക്കേഷൻ  

label  ചെയ്തു ഇടുന്നതാണ് നല്ലത്. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം, ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. സ്മാർട് ഫോൺ (ഇന്റർനെറ്റ് ഇല്ലെങ്കിലും) ഓഫ്‌ലൈൻ ആണെങ്കിലും മാപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ ലൊക്കേഷനിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഈ കോഡ് നമ്പറുകൾ എസ്എംഎസ് അല്ലെങ്കിൽ വോയ്സ് മെസേജായി സുരക്ഷാ വിഭാഗത്തിനു കൈമാറാണ് . ആറു മുതൽ ഏഴു അക്ഷരങ്ങളും അക്കങ്ങളും ചേർന്നതായിരിക്കും ഗൂഗിൾ മാപ്പ് ലൊക്കേഷൻ കോഡ്. പ്രളയത്തിൽ അഡ്രസിനേക്കാളും ഇതാവും ഉപയോഗപ്രദം.


3. വാട്സാപ്പ് വഴി : നിങ്ങളുടെ വാട്സാപ്പ് ഫോണിൽ തുറക്കുക. നിങ്ങളുടെ ലൊക്കേഷൻ അയച്ചു കൊടുക്കേണ്ട ആളുടെ വാട്സാപ്പ്  ചാറ്റ് തുറക്കുക. അതിൽ അറ്റാച് ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ ലൊക്കേഷൻ എന്ന് കാണാം. അത് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് രണ്ട് രീതിയിൽ ലൊക്കേഷൻ ഷെയർ ചെയ്യാം. ഒന്ന് നിങ്ങളുടെ നിലവിൽ നിൽക്കുന്ന സ്ഥലം അയച്ച് കൊടുക്കാം. രണ്ടാമത്തെ ഓപ്ഷൻ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യുക എന്നുള്ളതാണ്. നിങ്ങൾ ഒരു സ്ഥലത്തിൽ നിന്നും മറ്റൊരു സ്ഥലത്തിലേക്ക്  പോവുകയാണെങ്കിൽ  മാത്രം ലൈവ് ലൊക്കേഷൻ അയക്കുക. അതിൽ നിങ്ങളുടെ ലൊക്കേഷൻ നിങ്ങൾ കൊടുക്കന്ന സമയം വരെ ലൈവ് ആയി അയച്ച് കൊടുക്കന്നയാൾക്ക് ട്രേസ് ചെയ്യാം. ലൈവ് ലൊക്കേഷൻ ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യുക.


ഈ വിലപ്പെട്ട വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യൂ.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=5988
...    Read More on: http://360malayalam.com/single-post.php?nid=5988
പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി 3 മാർഗ്ഗങ്ങൾ- ഇന്റർനെറ്റ് ഇല്ലെങ്കിലും ഭയക്കേണ്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്