മഴക്കെടുതി; ചവക്കാടും വെളിയംകോടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി;ചാവക്കാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മഴക്കെടുതികളെ തുടര്‍ന്ന് ചാവക്കാട് നഗരസഭയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുകയും, കനോലി കനല്‍ കരകവിഞ്ഞ് ഒഴുകി വീടുകളിലേക്ക് വെള്ളം എത്തിയതിനെ തുടര്‍ന്നാണ് ക്യാമ്പ് ആരംഭിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പറഞ്ഞു.മണത്തല ഗവ. സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്.നിലവില്‍ വഞ്ചിക്കടവ് ഭാഗത്ത് നിന്ന് 3 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം.ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മഴക്കാല ദുരിതം നേരിട്ടാല്‍ അവരെ സംരക്ഷിക്കാനും നടപടി സ്വീകരിച്ചതായി നഗരസഭ ചെയര്‍മാന്‍ അറിയിച്ചു

വെളിയംകോട് പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം

വെളിയംകോട്: അടിയന്തിര സാഹചര്യങ്ങൾ നേരിടാനായി വെളിയംകോട് പഞ്ചായത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് പഴഞ്ഞി അറിയിച്ചു.

പടിഞ്ഞാറൻ കിഴക്കൻ മേഖലകൾക്കായി പ്രത്യേകം രണ്ട് ക്യാമ്പുകൾ സജ്ജമാണ്. നിലവിൽ ഇതുവരെ ഒരു ക്യാമ്പ് എന്ന ആവശ്യകതയിലേക്ക് കാര്യങ്ങൾ എത്തിയില്ലെങ്കിൽ അത്തരം ഘട്ടത്തിൽ പ്രവർത്തനമാരംഭിക്കാൻ ക്യാമ്പുകൾ സജ്ജമാണെന്നും റിയാസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

മഴക്കെടുതികളെ തുടര്‍ന്ന് ചാവക്കാട് നഗരസഭയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പലയിടങ്ങളില...    Read More on: http://360malayalam.com/single-post.php?nid=411
മഴക്കെടുതികളെ തുടര്‍ന്ന് ചാവക്കാട് നഗരസഭയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പലയിടങ്ങളില...    Read More on: http://360malayalam.com/single-post.php?nid=411
മഴക്കെടുതി; ചവക്കാടും വെളിയംകോടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു മഴക്കെടുതികളെ തുടര്‍ന്ന് ചാവക്കാട് നഗരസഭയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്