മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കുക: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ച് എസ്ബിഐ

സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൊബൈൽ വഴിയുള്ള തട്ടിപ്പാണ് കൂടുതൽ നടക്കുന്നത്. സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയിൽനിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു.

വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചെയ്യരുതാത്ത കാര്യങ്ങൾ

  1. മൊബൈൽ ഫോൺ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.
  2. ഉപയോഗിക്കാത്ത ആപ്പുകളും കണക്ഷനുകളും തുറന്നിടരുത്.
  3. അറിയാത്ത, വിശ്വാസമില്ലാത്ത നെറ്റ് വർക്കുകയളുമായി ബന്ധിപ്പിക്കരുത്.
  4. പാസ് വേഡ്, യൂസർ നെയിം തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത്.
  5. വൈറസ് ബാധിച്ച ഡാറ്റ മറ്റൊരു മൊബൈൽ ഫോണിലേയ്ക്ക് കൈമാറരുത്. 

ചെയ്യേണ്ടവ

  1. പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക.
  2. 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുക.
  3. മൊബൈൽ ഫോൺ സ്ക്രീൻ ലോക്ക് ചെയ്യുക. 
  4. മൊബൈലിൽനിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറുംമുമ്പ് ഏറ്റവുംപുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തെന്ന് ഉറപ്പുവരുത്തുക.
  5. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക.

പൊതുവായ ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെ നേരത്തെ എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ചുവേണം ഇത്തരം സ്ഥലങ്ങളിൽ ഫോൺ ചാർജുചെയ്യേണ്ടത്. ഫോണിലുള്ള പാസ് വേഡുകളും പ്രധാന വിവരങ്ങളും ചോരാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

#360malayalam #360malayalamlive #latestnews

സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈ...    Read More on: http://360malayalam.com/single-post.php?nid=589
സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈ...    Read More on: http://360malayalam.com/single-post.php?nid=589
മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കുക: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ച് എസ്ബിഐ സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൊബൈൽ വഴിയുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്