മാറഞ്ചേരിയിൽ ഓഡിഎഫ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ റോഡരികിൽ ചീഞ്ഞ് നാറുന്നു; പ്രതിഷേധവുമായി പൊതു ജനങ്ങൾ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസം മുൻപ് നടന്ന ഓഡിഎഫ് ഡ്രൈവ് എന്ന പൊതുയിട മാലിന്യ നിർമാർജന യഞ്ജത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ചാക്ക് കെട്ടുകളായി പാതയോരത്ത് തന്നെ കിടന്ന് ചീഞ്ഞ് നാറുന്നു. 


കൂമ്മിപ്പാലം മുതൽ കുണ്ട്കടവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മാർക്കറ്റുകളിലുമുള്ള മാലിന്യങ്ങൾ കഴിഞ്ഞ 26 നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. എന്നാൽ അതിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളത്രയും ചാക്കുകളിൽ തന്നെ കെട്ടി പാതയോരത്തും കച്ചവടകേന്ദ്രങ്ങളുടെ സമീപത്തും സൂക്ഷിച്ചിരിക്കുകയാണ്.


കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ ഈ ചാക്കുകളിൽ വെള്ളംകയറി മലിന ജലം പുറത്തേക്ക് ഒഴുകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇത്തരത്തിലുള്ള മൂന്ന് ചാക്കുകൾ കിടക്കുന്നുണ്ട്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസം മുൻപ് നടന്ന ഓഡിഎഫ് ഡ്രൈവ് എന്ന പൊതുയിട മാലിന്യ നിർമാർജന യഞ്ജത്തിന്റെ ഭാഗമായി ശേഖരിച്ച ...    Read More on: http://360malayalam.com/single-post.php?nid=5847
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസം മുൻപ് നടന്ന ഓഡിഎഫ് ഡ്രൈവ് എന്ന പൊതുയിട മാലിന്യ നിർമാർജന യഞ്ജത്തിന്റെ ഭാഗമായി ശേഖരിച്ച ...    Read More on: http://360malayalam.com/single-post.php?nid=5847
മാറഞ്ചേരിയിൽ ഓഡിഎഫ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ റോഡരികിൽ ചീഞ്ഞ് നാറുന്നു; പ്രതിഷേധവുമായി പൊതു ജനങ്ങൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസം മുൻപ് നടന്ന ഓഡിഎഫ് ഡ്രൈവ് എന്ന പൊതുയിട മാലിന്യ നിർമാർജന യഞ്ജത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ചാക്ക് കെട്ടുകളായി പാതയോരത്ത് തന്നെ കിടന്ന് ചീഞ്ഞ് നാറുന്നു. കൂമ്മിപ്പാലം മുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്