മാറഞ്ചേരിയിൽ രണ്ട് ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളുൾപ്പെടെ പത്തോളം കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു

മാറഞ്ചേരി: പൊന്നാനിയിലെ സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.എം. ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളുൾപ്പെടെ മാറഞ്ചേരിയിൽനിന്ന് പത്ത് കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു. സി.പി.എം. പനമ്പാട് വെസ്റ്റ് ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളായ ഇമ്പായി, അഷ്‌റഫ് എന്നിവരും സി.പി.എം. ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നായി ഏനുദ്ദീൻകുട്ടി, വി.പി. അഷ്‌റഫ്, കെ. നാസർ, പി. മുഹമ്മദ്, കെ. റാഫി, കെ. ഇബ്രാഹിംകുട്ടി, വി. നൗഫൽ, പി. ഇഫ്ത്തിഖാറുദ്ദീൻ, മാത്തൂരയിൽ സലീം എന്നിവരടങ്ങുന്ന സംഘമാണ് സി.പി.ഐയിൽ ചേർന്നത്.

സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി മുൻ അംഗങ്ങളായ വിജയൻ, ഒ.എം. ജയപ്രകാശ് എന്നിവർ കഴിഞ്ഞദിവസം സി.പി.ഐയിൽ ചേർന്നിരുന്നു. ബ്രാഞ്ച്കമ്മിറ്റി അംഗമായിരുന്ന ഇമ്പായി മാറഞ്ചേരി പഞ്ചായത്തിലെ കർഷകസംഘം നേതാവായിരുന്നു.

സി.പി.ഐയിൽ ചേർന്നവർക്ക് പാർട്ടിപതാക കൈമാറിക്കൊണ്ട് സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ സ്വീകരിച്ചു.

സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, എ.ഐ.വൈ.എഫ്. ജില്ലാസെക്രട്ടറി എം.കെ. മുഹമ്മദ്‌സലീം, ടി. അബ്‌ദു, കുമ്പളത്ത് രാജൻ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: പൊന്നാനിയിലെ സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.എം. ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളുൾപ്പെടെ മാറഞ്ചേരിയിൽനിന്ന...    Read More on: http://360malayalam.com/single-post.php?nid=582
മാറഞ്ചേരി: പൊന്നാനിയിലെ സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.എം. ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളുൾപ്പെടെ മാറഞ്ചേരിയിൽനിന്ന...    Read More on: http://360malayalam.com/single-post.php?nid=582
മാറഞ്ചേരിയിൽ രണ്ട് ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളുൾപ്പെടെ പത്തോളം കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു മാറഞ്ചേരി: പൊന്നാനിയിലെ സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.എം. ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളുൾപ്പെടെ മാറഞ്ചേരിയിൽനിന്ന് പത്ത് കുടുംബങ്ങൾ സി.പി.ഐയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്