തെരുവ് നായ ശല്യത്തിന് പരിഹാരം വേണം - പഞ്ചായത്തിന് നിവേദനം നൽകി.

തെരുവ് നായ ശല്യത്തിന് പരിഹാരം വേണം - പഞ്ചായത്തിന് നിവേദനം നൽകി.


മാറഞ്ചേരി: പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയും പൊതുജനങ്ങൾ നിത്യവൃത്തിക്ക് വേണ്ടിയും അലങ്കാരങ്ങൾക്കും വളർത്തുന്ന പക്ഷികളെയും മൃഗങ്ങളെയും വ്യാപകമായി അക്രമിച്ച് കൊല്ലുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമില്ല എന്ന് പൊതുജനത്തിന്  പരാതിയുണ്ട്. കോഴികളേയാണ് കൂടുതലായും അക്രമിക്കുന്നത്. പകൽ സമയത്തു പോലും കൂട്ടമായെത്തിയാണ് കൊന്നു തിന്നുന്നത്. പശു,ആട്, പോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് നേരെയും അക്രമങ്ങൾ ഉണ്ടാവാറുണ്ട്. 

ആളൊഴിഞ്ഞ വീടുകളിലും പറമ്പുകളിലും പെറ്റുപെരുകി കാൽ നടയാത്രക്കാർക്കും കുട്ടികൾക്കും ഭിഷണി ഉണ്ടാക്കുന്നു. സ്കൂൾ അടഞ്ഞു കിടക്കുന്നതും ലോക്ക് ഡൗൺ സമയം ആയതിനാലുമാണ് കുട്ടികൾക്കെതിരെ അക്രമങ്ങൾ കുറവുള്ളത്. സ്ക്കൂളുകൾ തുറക്കുന്നതിന് മുന്നെ തെരുവ് നായ്ക്കളെ പഞ്ചായത്തും ജില്ലാ പഞ്ചായന്നും സംയുക്തമായി വന്ധീകരണം നടത്താനുള്ള നടപടി കൈകൊള്ളണമെന്ന് മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് പ്രസിഡണ്ടും പൊതു പ്രവർത്തകനുമായ ആസാദ് ഇളയോടത്ത് ആവശ്യപ്പെട്ടു. 

ഉടൻ തന്നെ വേണ്ട നടപടികൾ കൈകൊണ്ട് ജീവനും , വളർത്തു മൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ടിനും , സെക്രട്ടറിക്കും നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയും പൊതുജനങ്ങൾ നിത്യവൃത്തിക്ക് വേണ്ടിയും അലങ്കാരങ...    Read More on: http://360malayalam.com/single-post.php?nid=5664
പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയും പൊതുജനങ്ങൾ നിത്യവൃത്തിക്ക് വേണ്ടിയും അലങ്കാരങ...    Read More on: http://360malayalam.com/single-post.php?nid=5664
തെരുവ് നായ ശല്യത്തിന് പരിഹാരം വേണം - പഞ്ചായത്തിന് നിവേദനം നൽകി. പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയും പൊതുജനങ്ങൾ നിത്യവൃത്തിക്ക് വേണ്ടിയും അലങ്കാരങ്ങൾക്കും വളർത്തുന്ന പക്ഷികളേയും മൃഗങ്ങളെ വ്യാപകമായി അക്രമിച്ച് കൊല്ലുകയും ചെയ്യുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്