എൻവിഷൻ മാറഞ്ചേരിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു 

എൻവിഷൻ മാറഞ്ചേരിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എസ് വൈ എസ്  മാറഞ്ചേരി സർക്കിൾ സാന്ത്വനം ടീമിന് അധികാരിപ്പടി  ഓഫീസിൽ നടന്ന ചടങ്ങിൽ MLA  പി നന്ദകുമാർ SYS ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾക്ക് കൈമാറി .


ഓക്സിജൻ സിലിണ്ടർ , പൾസ് ഓക്സി മീറ്റർ , ബി പി മോണിറ്റർ , നെബുലൈസർ , വാട്ടർ ബെഡ് , വീൽ ചെയറുകൾ , വാക്കർ  തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത് .

ആവശ്യമുള്ളവർ മാറഞ്ചേരി SYS സാന്ത്വനം സർക്കിൾ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ  ലഭിക്കുന്നതാണ് .

സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്  എൻവിഷൻ മാറഞ്ചേരി

വിദ്യാർത്ഥി കാലഘട്ടങ്ങളിൽ നാട്ടിലെ വിദ്യാഭ്യാസ സാംസ്കാരിക സാന്ത്വന മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നവരുടെ പ്രവാസി കൂട്ടായ്മയായ എൻവിഷൻ കഴിഞ്ഞ മൂന്നു വർഷമായി മാറഞ്ചേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ് . 

കൃത്യമായ സമയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ എന്നതാണ് എൻവിഷന്റെ മുഖമുദ്ര .

ലോകം മുഴുവൻ സ്തബ്ധമായ കൊറോണ കോവിഡ് മഹാമാരി കാലത്തും എൻവിഷൻ പ്രവർത്തകർ പഞ്ചായത്തിലെ വിവിധ മേഖലകളിലായി സജീവമാണ് . കോവിഡ് കെയർ കിറ്റ് വിതരണം കോവിഡ് വളണ്ടിയർമാർക്ക് ആവശ്യമായ സഹായങ്ങൾ , sys സാന്ത്വനം പ്രവർത്തകരോടൊപ്പം മയ്യിത്ത് സംസ്കരണ പ്രവർത്തനങ്ങൾ ,മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കൽ ,

ബോധവത്കരണ ക്ലാസുകൾ എന്നിവ എൻവിഷനെ ശ്രദ്ധേയമാക്കുന്നു .

മാറഞ്ചേരി പഞ്ചായത്തിലെ 19 വാർഡുകളിലും സഞ്ചരിച്ച് എല്ലാ RRT വണ്ടീയർമാർക്കാവശ്യമായ കോവിഡ് കെയർ കിറ്റുകൾ വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു . മാറഞ്ചേരി MI മദ്രസ്സയിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈറാണ് കോവിഡ് കെയർ കിറ്റുകളുടെ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചത് .

അതോടൊപ്പം തന്നെ 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനംചെയ്ത് വരുന്ന ഓട്ടോ ഡ്രൈവർമാർ, ട്രോമാ കെയർ വളണ്ടിയർമാർ, ആമ്പുലൻസ് ഡ്രൈവർമാർ എന്നിവർക്കും കെയർ കിറ്റുകൾ വിതരണം ചെയ്തു.

മാറഞ്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വന്നേരി നാട് പ്രസ്സ് ഫോറത്തിലെ മാധ്യമ പ്രവർത്തകർക്കും കെയർ കിറ്റുകൾ നൽകാൻ കഴിഞ്ഞത് എൻവിഷൻ അഭിമാനമായി കാണുന്നു .

കോവിഡ് മൂലം മരണപ്പെട്ട ആളുകളുടെ  മയ്യിത്തുകൾ ജാതി മത ഭേദമന്യേ സംസ്ക്കരണം നടത്തുവാൻ സേവനം ചെയ്തതോടൊപ്പം നിർധനരായ മയ്യിത്തുകളുടെ സംസ്കരണ ചെലവുകൾ വഹിക്കുവാനും എൻവിഷൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

കോവിഡ് രോഗികൾക്ക് ആവശ്യമായ സന്ദർഭങ്ങളിൽ പൾസ് ഓക്സിമീറ്ററുകൾ , SYS സാന്ത്വനം വളണ്ടിയർമാർക്കാവശ്യമായ സഹായങ്ങൾ , കിറ്റുകൾ ,മഴക്കോട്ടുകൾ അണുനശീകരണം നടത്താനുള്ള സാധന സാമഗ്രികൾ എന്നിവയും എൻവിഷൻ നൽകുകയുണ്ടായി .

എൻവിഷൻ പ്രവർത്തകരുടെയും ഉദാര മനസ്കരായ വ്യക്തിത്വങ്ങളുടെയും സഹായത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ എൻവിഷന് കഴിഞ്ഞത് . 

എൻവിഷൻ ചെയർമാൻ അബ്ദുൽ ഹകീം തറയിൽ , ജനറൽ കൺവീനർ ജാഫർ  മാളിയക്കൽ  , വൈസ് ചെയർമാൻ റസാഖ് കോടഞ്ചേരി ,മുസ്തഫ മാസ്റ്റർ , ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് , സെക്രട്ടറിമാരായ നൗഷാദലി വടമുക്ക് ,മുസ്തഫ നാലകം ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ കോടഞ്ചേരി ,സാലിഹ് തറയിൽ ,നൂർ മുഹമ്മദ് താമല  ശ്ശേരി , ഷറഫു നീറ്റിക്കൽ ,ഇസ്മായിൽ സിറ്റി ഫാർമ ,ജലീൽ സി എം ,ഗഫൂർ കെ വി ,എസ് വൈ സ് മാറഞ്ചേരി സർക്കിൾ പ്രസിഡന്റ് സുബൈർ ബാഖവി ,സെക്രട്ടറി നിഷാബ് നാലകം ,ഫാറൂഖ് വടമുക്ക് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . 

വിദേശത്ത് നിന്നും എൻവിഷൻ  പ്രധിനിധികളായ  ജാഫർ മാളിയക്കൽ , മുസ്തഫ മാഷ്, അബ്ദുൽ റസാഖ്,നൗഷാദ്,മുസ്തഫ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.

#360malayalam #360malayalamlive #latestnews

എൻവിഷൻ മാറഞ്ചേരിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എസ് വൈ എസ് മാ...    Read More on: http://360malayalam.com/single-post.php?nid=5593
എൻവിഷൻ മാറഞ്ചേരിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എസ് വൈ എസ് മാ...    Read More on: http://360malayalam.com/single-post.php?nid=5593
എൻവിഷൻ മാറഞ്ചേരിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു എൻവിഷൻ മാറഞ്ചേരിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എസ് വൈ എസ് മാറഞ്ചേരി സർക്കിൾ സാന്ത്വനം ടീമിന് അധികാരിപ്പടി ഓഫീസിൽ നടന്ന ചടങ്ങിൽ MLA പി. നന്ദകുമാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്