കമ്പ്യൂട്ടറും ലാപ്ടോപ്പും വേണ്ട; പൊന്നാനി സ്കൂളിൽ കയറിയ കള്ളനെടുത്തത് ഭക്ഷ്യസാധനങ്ങൾ

പൊ​ന്നാ​നി: സ്കൂ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ്​ വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളു​മൊ​ന്നു​മെ​ടു​ക്കാ​തെ, മ​ട​ങ്ങി​യ​ത്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​മാ​യി.

ക​മ്പ്യൂ​ട്ട​റു​ക​ളും ലാ​പ്ടോ​പ്പു​ക​ളും മ​റ്റും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച കി​റ്റു​ക​ൾ തു​റ​ന്ന് ആ​വ​ശ്യ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നാ​ളി​കേ​ര​വു​മാ​ണ് കൊ​ണ്ടു​പോ​യ​ത്.

പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ന്യൂ ​എ​ൽ.​പി സ്കൂ​ളി​ലാ​ണ് മോ​ഷ​ണം. ക​മ്പി ഉ​പ​യോ​ഗി​ച്ച് പൂ​ട്ട് തു​റ​ന്ന് മോ​ഷ്​​ടാ​വ് ഓ​ഫി​സി​ൽ​നി​ന്ന് ചാ​വി എ​ടു​ത്ത് സ്​​റ്റോ​ർ റൂ​മും ക​മ്പ്യൂ​ട്ട​ർ മു​റി​യും തു​റ​ന്നു.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റി​ൽ നി​ന്ന് ചി​ല സാ​ധ​ന​ങ്ങ​ൾ മാ​ത്രം എ​ടു​ത്ത് ബാ​ക്കി​യു​ള്ള​വ മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ചാ​ണ് മോ​ഷ്​​ടാ​വ് മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് സ്കൂ​ളി​ലെ​ത്തി​യ ര​ക്ഷി​ത​വ് ഓ​ഫി​സ് റൂം ​തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഭ​ക്ഷ​ണ​ക്കി​റ്റി​ൽ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ളും100 തേ​ങ്ങ​യും ന​ഷ്​​ട​മാ​യ​ത് ക​ണ്ട​ത്.

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി: സ്കൂ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ്​ വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളു​മൊ​ന്നു​മെ​...    Read More on: http://360malayalam.com/single-post.php?nid=549
പൊ​ന്നാ​നി: സ്കൂ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ്​ വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളു​മൊ​ന്നു​മെ​...    Read More on: http://360malayalam.com/single-post.php?nid=549
കമ്പ്യൂട്ടറും ലാപ്ടോപ്പും വേണ്ട; പൊന്നാനി സ്കൂളിൽ കയറിയ കള്ളനെടുത്തത് ഭക്ഷ്യസാധനങ്ങൾ പൊ​ന്നാ​നി: സ്കൂ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ്​ വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളു​മൊ​ന്നു​മെ​ടു​ക്കാ​തെ, മ​ട​ങ്ങി​യ​ത്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​മാ​യി. ക​മ്പ്യൂ​ട്ട​റു​ക​ളും ലാ​പ്ടോ​പ്പു​ക​ളും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്