മുളയും കണ്ടൽ തൈകളും വിജയം; ആയുർവേദ വിഭാഗത്തിന് വേണ്ട ഔഷധ സസ്യ കൃഷിയുമായി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മാറഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി തുടങ്ങുന്ന ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിവിധ മേഖലകളിലായി തുടങ്ങുന്ന ഔഷധ സസ്യകൃഷി തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മാറഞ്ചേരി തുറുവാണം കുന്നിലാണ് ആദ്യഘട്ടമെന്ന രീതിയിൽ  81 ഇനങ്ങളിൽ പെട്ട 250 തൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.വി അബ്ദുൾ അസീസ് അധ്യക്ഷനായി. തൃശ്ശൂർ ഔഷധിയിൽ നിന്ന് എടുത്തതാണ് തൈകൾ.


നിലവിൽ മാറഞ്ചേരി പഞ്ചായത്ത് വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിലാക്കിയും പ്രാവർത്തികമാക്കിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ് മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. സംസ്ഥാനത്തിന് തന്നെ മാതൃകയായ നിരവധി പരിസ്ഥിതി പുന:സ്ഥാപന പദ്ധതികളാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്. പുഴയോരങ്ങളിൽ 12000 മുള തൈകൾ 10000 കണ്ടൽ തൈകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലവിൽ നട്ടു പരിപാലിക്കുന്നുണ്ട്. കേവലം തൈകൾ നടുക എന്നിതിനപ്പുറം അവ നട്ട് പരിപാലിച്ച് വിളവെടുപ്പ് നടത്തുന്ന രീതിയിലുള്ള ഒരു പദ്ധതിയാണ് ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് എം.ജി. എൻ.ആർ.ജി എസ് പ്രൊജക്ട് അക്രഡിക്റ്റഡ്  എൻജിനീയർ വി.എൻ ശ്രീജിത്ത് പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ആയുർവേദ വകുപ്പും സംയുക്തമായാണ്  ഒരു സംയോജിത പദ്ധതിയായി  ഈ പദ്ധതി നടപ്പിലാക്കുന്നത്. ജനകീയാസൂത്രണത്തിൻ്റെ 25 ആം വാർഷികഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികളിൽ ഉൾപ്പെടുത്തിയാണ് മാറഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ഈ പദ്ധതി നടപ്പിലാക്കിയത് 

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൾക്കീസ്, വാർഡ് മെമ്പർ ബീന ടീച്ചർ, ആയുർവേദ വിഭാഗം ഡോക്ടർ അനു,  എം.ജി. എൻ.ആർ.ജി എസ് പ്രൊജക്ട് അക്രഡിക്റ്റഡ്  എൻജിനീയർ വി.എൻ ശ്രീജിത്ത് , ഓവർസീയർ രാഹുൽ ദേവ് കെ.പി രാജൻ എന്നിവർ സംസാരിച്ചു.

ഔഷധ സസ്യകൃഷി തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വിഡീയോ കാണാം,

Facebook https://www.facebook.com/418128458730565/posts/1111689736041097/

YouTube https://youtu.be/AIJbHHaxGok


#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മാറഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി തുടങ്ങുന്ന ഭാര...    Read More on: http://360malayalam.com/single-post.php?nid=5457
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മാറഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി തുടങ്ങുന്ന ഭാര...    Read More on: http://360malayalam.com/single-post.php?nid=5457
മുളയും കണ്ടൽ തൈകളും വിജയം; ആയുർവേദ വിഭാഗത്തിന് വേണ്ട ഔഷധ സസ്യ കൃഷിയുമായി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മാറഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി തുടങ്ങുന്ന ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിവിധ മേഖലകളിലായി തുടങ്ങുന്ന ഔഷധ സസ്യകൃഷി തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്