വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

മാറഞ്ചേരി : വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ  ഭാരവാഹികളെ  തിരഞ്ഞെടുത്തു . മാറഞ്ചേരി ചിത്രവിഷനിൽ നടന്ന ജനറൽ   ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറൽ ബോഡി  മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി നദീർ ഉദ്ഘാടനം ചെയ്തു. രമേഷ് അമ്പാരത്ത് അധ്യക്ഷനായി. ഫാറൂഖ് വെളിയങ്കോട്, രാജു പനമ്പാട്, ഷാജി എരമംഗലം, ഹിമേഷ് കാരാട്ട്, പ്രത്യുഷ് മൂക്കുതല, പ്രേമൻ നിറം തുടങ്ങിയവർ സംസാരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ അംഗീകാരം നൽകണമെന്നും പത്രപ്രവർത്തകർക്ക്  സക്കർ നൽകുന്ന ആനുകൂല്യങ്ങളും അംഗീകാരവും പ്രാദേശിക പത്രപ്രവർത്തകർക്കും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു  . രമേഷ് അമ്പാരത്തിനെ പ്രെസിഡെന്റായും ഫാറൂഖ്  വെളിയങ്കോടിനെ സെക്രട്ടറിയായും സജീഷിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു. 


വൈസ് പ്രസിഡന്റുമാർ 

ഷാജി ചപ്പയിൽ (മനോരമ)

ടി.കെ. രാജൻ (എൻ.സി.വി)

ജോ. സെക്രട്ടറിമാർ 

ജമാൽ പനമ്പാട് (360 മലയാളം)

പ്രത്യൂഷ് വാരിവളപ്പിൽ (ചിത്രവിഷൻ)


 കെ.വി. നദീർ (കേരള കൗമുദി), ഡി. ദീപേഷ് ബാബു (ദി മിറർ), പ്രസന്നൻ കല്ലൂർമ്മ (വീക്ഷണം) എന്നിവർ രക്ഷാധികാരികളായി തുടരും


വന്നേരിനാട്  പ്രസ്സ് ഫോറത്തിന്റെ പുതിയ ഓഫിസ്  ആഗസ്ത് 30 നു കേരളം നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘടനം ചെയ്യും

#360malayalam #360malayalamlive #latestnews

വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . മാറഞ്ചേരി ചിത്രവിഷനിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ ...    Read More on: http://360malayalam.com/single-post.php?nid=5403
വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . മാറഞ്ചേരി ചിത്രവിഷനിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ ...    Read More on: http://360malayalam.com/single-post.php?nid=5403
വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ വന്നേരിനാട്‌ പ്രസ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . മാറഞ്ചേരി ചിത്രവിഷനിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറൽ ബോഡി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്