കേരളത്തില്‍ ഇന്നും മഴ സജീവമാകും

വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമായി തുടരുന്നതോടെ കേരളത്തില്‍ ഇന്നും മഴ സജീവമാകും. നാളെ മുതല്‍ മഴയുടെ ശക്തിയില്‍ കുറവ് അനുഭവപ്പെടുകയും ചൊവ്വാഴ്ചയോടെ മഴ ദുര്‍ബലമാകുകയും ചെയ്യുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ അന്തരീക്ഷസ്ഥിതി പ്രവചനം. ഇന്നലത്തേക്കാള്‍ മഴ ഇന്ന് കൂടുതലായി ലഭിക്കുമെന്ന് ഇന്നലത്തെ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ കിഴക്കന്‍ മേഖലയിലാണ് മഴ സജീവമാകുക. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍ മലയോരത്തും വനമേഖലകളിലും കൂടുതല്‍ മഴ ലഭിക്കുന്നത് പുഴകളിലേയും ഡാമുകളിലെയും നീരൊഴുക്ക് വര്‍ധിപ്പിക്കും. പുഴകളുടെ തീരദേശത്തുള്ളവര്‍ ജലനിരപ്പ് ഉയരുന്നത് ശ്രദ്ധിക്കുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. നിലവില്‍ ഭീതിദമായ സാഹചര്യം ഇല്ലെന്നാണ് ഞങ്ങളുടെ മെറ്റ് ടീമിന്റെ വിലയിരുത്തലെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി. 

ഇപ്പോഴത്തെ അന്തരീക്ഷം എന്തു പറയുന്നു

വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ഒഡിഷയിലെ ബലാസോറിനു സമീപത്തായി കരയില്‍ പ്രവേശിക്കും. തുടര്‍ന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് പോകും. ഹിമാലയന്‍ മേഖലയിലും മധ്യ ഇന്ത്യയിലും ഇത് കനത്ത മഴ നല്‍കും. മണ്‍സൂണ്‍ ട്രഫ് ഹിമാലയന്‍ മേഖലയില്‍ തുടരുന്നതിനാല്‍ അവിടെ മിന്നല്‍ പ്രളയമോ മേഘവിസ്‌ഫോടന സാഹചര്യമോ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടാക്കിയേക്കും. അതിനാല്‍ ആ മേഖലയിലേക്കുള്ള യാത്ര ഒരാഴ്ച സുരക്ഷിതമല്ല. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് മധ്യ ഇന്ത്യയില്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തിപ്പെടുകയും പലയിടത്തും പ്രാദേശിക പ്രളയ സമാന സാഹചര്യവും സൃഷ്ടിക്കപ്പെടും. ന്യൂനമര്‍ദമേഖല മണ്‍സൂണ്‍ മഴ പാത്തി മേഖലയിലേക്ക് പ്രവേശിക്കുന്നതാണ് ഇതിനു കാരണമെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കേരളത്തില്‍ ഇന്ന് മഴ സജീവം, നാളെ മുതല്‍ കുറവ്

ഇന്നലത്തെ അപേക്ഷിച്ച് താഴ്ന്ന നിലയിലെ കാറ്റ് കൂടി ഇന്ന് സജീവമായതോടെ കേരളത്തില്‍ തീരദേശത്ത് ഉള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ ഇന്ന് കാരണമാകും. എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെങ്കിലും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ കിഴക്കന്‍ അതിര്‍ത്തി മേഖലകളില്‍ മഴ ശക്തമാകും. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, വയനാട്‌, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടവേളകളോടെ പെയ്യും. വടക്കന്‍ ജില്ലകളില്‍ ഇന്നും മഴക്ക് താരതമ്യേന ശക്തി കൂടും. തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയും ന്യൂനമര്‍ദത്തിന്റെ ഭാഗമായ പുള്‍ എഫക്ടും കേരളത്തിന്റെ ഭൂപ്രകൃതി മൂലമുള്ള ഓറോഗ്രാഫിക് ലിഫ്റ്റും കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലെ മലയോരത്ത് മഴ ശക്തിപ്പെടുത്തുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കര കയറുന്ന ന്യൂനമര്‍ദം ഉത്തര്‍ പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതോടെ കേരളത്തില്‍ പുള്‍ എഫക്ട് മഴ കുറയും. നാളെ മുതല്‍ ഇതു പ്രതീക്ഷിക്കാം.

#360malayalam #360malayalamlive #latestnews

വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമായി തുടരുന്നതോടെ കേരളത്തില്‍ ഇന്നും മഴ സജീവമാകും. നാളെ മുതല്‍ മഴയുടെ ശക...    Read More on: http://360malayalam.com/single-post.php?nid=5191
വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമായി തുടരുന്നതോടെ കേരളത്തില്‍ ഇന്നും മഴ സജീവമാകും. നാളെ മുതല്‍ മഴയുടെ ശക...    Read More on: http://360malayalam.com/single-post.php?nid=5191
കേരളത്തില്‍ ഇന്നും മഴ സജീവമാകും വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമായി തുടരുന്നതോടെ കേരളത്തില്‍ ഇന്നും മഴ സജീവമാകും. നാളെ മുതല്‍ മഴയുടെ ശക്തിയില്‍ കുറവ് അനുഭവപ്പെടുകയും ചൊവ്വാഴ്ചയോടെ മഴ ദുര്‍ബലമാകുകയും ചെയ്യുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ അന്തരീക്ഷസ്ഥിതി പ്രവചനം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്