സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ ദിനം സംഘടിപ്പിച്ചു

മാറഞ്ചേരിയിലെ പൗര പ്രമുഖനും രാഷ്ട്രീയ നേതാവും  പൊന്നാനി കോർപ്പറേറ്റീവ് അർബൺ ബാങ്ക് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക്  വഹിക്കുകയും  നേതൃത്വം നൽകുകയും ചെയ്ത   സി.എം മൊയ്തുണ്ണി സാഹിബിന്റെ 15-ാം ചരമ വാർഷിക ദിനത്തിൽ സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക  സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓർമ്മ  പുതുക്കൽ പരിപാടി സംഘടിപ്പിച്ചു.


സി .എം മൊയ്തുണ്ണി സാഹിബ്


ചടങ്ങിൽ വെച്ച് മാറഞ്ചേരി പഞ്ചായത്ത് ദുരന്ത നിവാരണ സേനക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികൾ ജാസ്മിൻ ആരിഫ് പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്തിന്  കൈമാറി. രാഷ്ടീയ ജീവിതത്തിലും പൊതു പ്രവർത്തനങ്ങളിലും സത്യസന്ധമായ ഇടപെടലുകൾകൊണ്ടും   നിലപാടുകൾ കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു സി.എം മൊയ്തുണ്ണി സാഹിബ് തന്റെ മുന്നിലേക്ക് എത്തുന്ന വിഷയങ്ങളിൽ ജാതി മത രാഷ്ട്രീയ നിറങ്ങളൊന്നും നോക്കാതെ ഇടപെടുകയും ഫലപ്രാപ്തിക്ക് വേണ്ടി അത്മാർത്ഥമായി ശ്രമിക്കുയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നു എന്നതും എടുത്ത് പറയേണ്ടതാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

അനുസ്മരണ യോഗത്തിൽ സംസ്കാരിക വേദി സെക്രട്ടറി ആസാദ് ഇളയോടത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ടി. അബ്ദു അധ്യക്ഷത വഹിച്ചു ഇ. ഹൈദരലി മാസ്‌റ്റർ ,സി.എം ഇബ്രാഹിം , ടി.എം.എ | വഹാബ്, എൻ.കെ മൊയ്തു, കെ അശ്റഫ് എന്നിവർ സംസാരിച്ചു ട്രഷറർ ടി.കബീർ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ പൗര പ്രമുഖനും രാഷ്ട്രീയ നേതാവും പൊന്നാനി കോർപ്പറേറ്റീവ് അർബൺ ബാങ്ക് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ...    Read More on: http://360malayalam.com/single-post.php?nid=5029
മാറഞ്ചേരിയിലെ പൗര പ്രമുഖനും രാഷ്ട്രീയ നേതാവും പൊന്നാനി കോർപ്പറേറ്റീവ് അർബൺ ബാങ്ക് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ...    Read More on: http://360malayalam.com/single-post.php?nid=5029
സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ ദിനം സംഘടിപ്പിച്ചു മാറഞ്ചേരിയിലെ പൗര പ്രമുഖനും രാഷ്ട്രീയ നേതാവും പൊന്നാനി കോർപ്പറേറ്റീവ് അർബൺ ബാങ്ക് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്ത സി.എം മൊയ്തുണ്ണി സാഹിബിന്റെ 15-ാം ചരമ വാർഷിക ദിനത്തിൽ സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്