മാറാടി പാലം അപകടത്തിൽ: ഉടൻ നടപടിവേണം - കോൺഗ്രസ്സ്

മാറാടി പാലം അപകടത്തിൽ: ഉടൻ നടപടിവേണം - കോൺഗ്രസ്സ്


ദിവസവും നൂറ്കണക്കിന് ആളുകൾ യാത്രചെയ്യുന്ന മാറഞ്ചേരി മാറടി പാലത്തിൽ രൂപപ്പെട്ട പൊട്ടൽ അനുദിനം വലുതാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുക്ഷാ യാത്ര ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന്  കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

55 വർഷത്തിലധികം പഴക്കമുള്ളതാണ് മാറാടി പാലം


2019ലെ പ്രളയത്തിന് ശേഷമാണ് പാലത്തിൽ വലിയ കുഴി രൂപപെട്ടത്.

 ഏറ്റവും വേഗതയിൽ ഇതിൻ്റെ പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണ് , വലിയ വാഹനങ്ങൾ കടന്ന് പോകാൻ പ്രയാസപ്പെടുകയാണ്, കുഴി ഓരോ ദിവസം ചെല്ലുന്തോറും  വലിയ അപകടാവസ്ഥയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന്  നാട്ടുകാർ പറയുന്നു.


 മാറഞ്ചേരി-തുറുവാണം വരെ വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന വളരെ പ്രധാനപെട്ട ഒരു പാലമാണ് മാറാടി പാലം

മാറഞ്ചേരി പഞ്ചായത്ത് ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ് കടന്ന് പോകുന്നത്

ഈ പാലവും ഈ റോഡും ഇപ്പോഴും പഞ്ചായത്തിൻ്റെ പരിതിയിൽ ആയിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിൻ്റെ അപകടാവസ്ഥ മനസ്സിലാക്കി ഈ പദ്ധതിക്ക് വേണ്ടി പ്രാദേശിക ഭരണകൂടം നിശബ്ദത വെടിഞ്ഞു പ്രവർത്തിക്കണമെന്നും, ഇനി വരുന്ന മഴ ശക്തമായി ദിവസങ്ങളോളം പാലത്തിൻ്റെ മുകളിൽ വെള്ളം കെട്ടി നിന്നാൽ  കുഴി വലുതാകാനും സാധ്യതയുണ്ട്, ഓരോ വർഷവും പാലം അടിയിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട് കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു.


ബ്ലോക്ക് ഡിവിഷൻ മെമ്പർ നൂറുദ്ധീൻ എട്ടാം വാർഡ് മെമ്പർ സംഗീത രാജൻ, ഇസ്മയിൽ വടമുക്ക്, ഖാദർ ഏനു, സൈനുദ്ധീൻ, യൂസഫ്, അശ്റഫ് വടമുക്ക് എന്നിവർ സ്ഥലം സന്ദർശിച്ചു

#360malayalam #360malayalamlive #latestnews

ദിവസവും നൂറ്കണക്കിന് ആളുകൾ യാത്രചെയ്യുന്ന മാറഞ്ചേരി മാറടി പാലത്തിൽ രൂപപ്പെട്ട പൊട്ടൽ അനുദിനം വലുതാകുന്ന സാഹചര്യത്തിൽ ജനങ്ങൾക...    Read More on: http://360malayalam.com/single-post.php?nid=5019
ദിവസവും നൂറ്കണക്കിന് ആളുകൾ യാത്രചെയ്യുന്ന മാറഞ്ചേരി മാറടി പാലത്തിൽ രൂപപ്പെട്ട പൊട്ടൽ അനുദിനം വലുതാകുന്ന സാഹചര്യത്തിൽ ജനങ്ങൾക...    Read More on: http://360malayalam.com/single-post.php?nid=5019
മാറാടി പാലം അപകടത്തിൽ: ഉടൻ നടപടിവേണം - കോൺഗ്രസ്സ് ദിവസവും നൂറ്കണക്കിന് ആളുകൾ യാത്രചെയ്യുന്ന മാറഞ്ചേരി മാറടി പാലത്തിൽ രൂപപ്പെട്ട പൊട്ടൽ അനുദിനം വലുതാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുക്ഷാ യാത്ര ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് കോൺഗ്രസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്