നിദുലിനും നിതിനും പഠനത്തിന് ഇനി വൈദ്യുതി ഇല്ലായ്മ തടസ്സമാകില്ല. വൈദ്യുതി ഓഫീസിൽ കെട്ടിവെക്കാനുള്ള മുഴുവൻ തുകയും നൽകി റഹ്മാൻ പോക്കർ

കയ്യെത്തും ദൂരത്ത് വൈദ്യുതി ലൈൻ ഉണ്ടായിട്ടും സങ്കേതിക കാരണങ്ങളാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് ബിയ്യം മൂക്കോലം താഴത്ത് വേലായുധനും കുടുംബത്തിനും പൊതുപ്രവർത്തകൻ റഹ്‌മാൻ പോക്കറിന്റെ ഇടപെടൽ മൂലം ഇനി വൈദ്യുതി ലഭിക്കും.


കഴിഞ്ഞ ദിവസം  വേലയുധന്റെ  മക്കളും തൃക്കാവ് സ്ക്കൂൾ   വിദ്യാർത്ഥികളുമായ  നിദുലിന്റെയും സഹോദരൻ നിതിന്റേയും ഓൺലൈൻ പഠനങ്ങൾക്ക് വൈദ്യുതി ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്ത വന്നിരുന്നു.


മാറഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹിക കൂട്ടായ്മ പ്രവാസി ചർച്ചാ വേദിയിൽ ഈ വിഷയം ചർച്ചക്ക് വരികയും മുഴുവൻ ചിലവും വഹിക്കാമെന്ന് വാർഡ് മെമ്പറെ അറിയിക്കുകയും ചെയ്തിരുന്നു. 


എന്നാൽ അതിന് മുൻപ് തന്നെ 

ഇതറിഞ്ഞ റഹ്‌മാൻ പോക്കർ വൈദ്യുതി ലഭിക്കാൻ ആവശ്യമായ മുഴുവൻ തുകയായ 8663 രൂപയും ഇലക്ട്രിസിറ്റി ഓഫീസിൽ കെട്ടിവെക്കുന്നതിന് വേണ്ടി വാർഡ് മെമ്പർ  റജുല ആലുങ്കലിന് കൈമാറി. വിഷയം അറിഞ്ഞ  കെ എസ് ഇ ബി യും ആയിരം രൂപയോളം വിട്ട് നൽകാൻ തയ്യാറായി.


മാറഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡന്റും 2015 MRY എന്ന വാട്സപ്പ് ഗ്രൂപ്പ് ചെയർമാനും കൂടിയായ റഹ്മാൻ പോക്കർ, വാട്സാപ്പ് ഗ്രൂപ്പ് വഴി അര കോടിയിലതികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾക്കാണ് ഇതുവരെ ചുക്കാൻ പിടിച്ചിട്ടുള്ളത്.

#360malayalam #360malayalamlive #latestnews

കയ്യെത്തും ദൂരത്ത് വൈദ്യുതി ലൈൻ ഉണ്ടായിട്ടും സങ്കേതിക കാരണങ്ങളാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വ...    Read More on: http://360malayalam.com/single-post.php?nid=5017
കയ്യെത്തും ദൂരത്ത് വൈദ്യുതി ലൈൻ ഉണ്ടായിട്ടും സങ്കേതിക കാരണങ്ങളാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വ...    Read More on: http://360malayalam.com/single-post.php?nid=5017
നിദുലിനും നിതിനും പഠനത്തിന് ഇനി വൈദ്യുതി ഇല്ലായ്മ തടസ്സമാകില്ല. വൈദ്യുതി ഓഫീസിൽ കെട്ടിവെക്കാനുള്ള മുഴുവൻ തുകയും നൽകി റഹ്മാൻ പോക്കർ കയ്യെത്തും ദൂരത്ത് വൈദ്യുതി ലൈൻ ഉണ്ടായിട്ടും സങ്കേതിക കാരണങ്ങളാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് ബിയ്യം മൂക്കോലം താഴത്ത് വേലായുധനും കുടുംബത്തിനും പൊതുപ്രവർത്തകൻ റഹ്‌മാൻ പോക്കറിന്റെ ഇടപെടൽ മൂലം ഇനി വൈദ്യുതി ലഭിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്